ലീഗല്‍ മെട്രോളജി ; മണ്ഡലകാലത്തിൽ ശബരിമലയില്‍ പിഴ ഈടാക്കിയത് 10,87,000 രൂപ

Spread the love

ശബരിമല: മണ്ഡലകാലം തുടങ്ങിയ ശേഷം ഈ മാസം 17 വരെ മാത്രം ലീഗല്‍ മെട്രോളജി വിഭാഗം ശബരിമലയില്‍ നടത്തിയ പരിശോധനകളില്‍ 181 കേസുകളിലായി 10,87,000 രൂപ പിഴ ഈടാക്കി.

video
play-sharp-fill

ക്രമക്കേടുകളില്‍ കൂടുതലും തൂക്കത്തില്‍ കുറച്ച്‌ സാധനങ്ങള്‍ വില്‍ക്കുക, നിശ്ചയിച്ച വിലയില്‍ അധികം ഈടാക്കുക, വിരിവെക്കാനും പായയും തലയിണയും വാടകയായി നല്‍കാനും നിശ്ചയിച്ച നിരക്കില്‍ അധികം ഈടാക്കുക എന്നിവയാണ്. സന്നിധാനം, പമ്പ, നിലക്കല്‍, ഔട്ടർ പമ്പ എന്നീ നാല് സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ വിവിധ സ്‌ക്വാഡുകളായി നടത്തിയ പരിശോധനകളിലാണ് ക്രമക്കേട് കണ്ടെത്തി പിഴ ഈടാക്കിയത്.