പേശികള്‍ക്ക് അയവ് വരുത്താനും നല്ല ഉറക്കം ലഭിക്കാനും ഉത്തമം; ഉറങ്ങുന്നതിന് മുൻപ് കാല് മസാജ് ചെയ്യുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ നിരവധി

Spread the love

കോട്ടയം: നമ്മുടെ ശരീരത്തില്‍ ഒരുപാട് മാറ്റം കൊണ്ടുവരാൻ മസാജിങ് സാധിക്കും.

പലതരത്തിലുള്ള മസാജുകള്‍ ആണ് ഇഷ്ടം ചില ആളുകള്‍ക്ക് തലമുടിയില്‍ മസാജ് ചെയ്യുന്നതാണ് ഇഷ്ടം എന്നാല്‍ ഉറങ്ങുന്നതിന് മുൻപ് കാല് മസാജ് ചെയ്യുകയാണെങ്കില്‍ ഗുണങ്ങള്‍ നിരവധിയാണ് പലർക്കും ഇത് ആറയില്ല. അതുകൊണ്ട് നമ്മുടെ ശരീരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് ഒന്ന് നോക്കിയാലോ അപ്പോള്‍ മനസ്സിലാകും എങ്ങനെയാണ് മസാജ് കൊണ്ട് നമ്മുടെ ശരീരത്തില്‍ ഗുണങ്ങള്‍ ഉണ്ടാവുന്നത് എന്ന് മസാജിങ് ചെയ്യുന്നത് നമുക്ക് എത്രത്തോളം നല്ല രീതിയില്‍ സഹായിക്കും എന്ന്‌. ഉറങ്ങുന്നതിനു മുൻപ് കാല്‍ മസാജ് ചെയ്യുന്നത് വളരെ നല്ലൊരു ശീലമാണ്.

ഇത് ശരീരത്തിനും മനസ്സിനും ഒരുപോലെ ഗുണം ചെയ്യും. ദിവസം മുഴുവൻ ഓടി നടന്നതിന്റെ ക്ഷീണം മാറ്റാനും, പേശികള്‍ക്ക് അയവ് വരുത്താനും ഇത് സഹായിക്കും. കൂടാതെ, നല്ല ഉറക്കം ലഭിക്കാനും ഇത് ഉത്തമമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാല്‍ മസാജ് ചെയ്യുമ്പോള്‍ രക്തചംക്രമണം വർദ്ധിക്കുകയും, ഞരമ്ബുകള്‍ക്ക് ഉത്തേജനം ലഭിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും ഊർജ്ജം പ്രവഹിക്കാൻ സഹായിക്കും.
കൂടാതെ, ഉറങ്ങുന്നതിനു മുൻപ് ചെറുചൂടുള്ള എണ്ണ ഉപയോഗിച്ച്‌ കാല്‍ മസാജ് ചെയ്യുന്നത് കൂടുതല്‍ ഫലപ്രദമാണ്. വെളിച്ചെണ്ണ, ഒലിവ് ഓയില്‍, ലാവെൻഡർ ഓയില്‍ തുടങ്ങിയവ ഉപയോഗിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.