യുവാക്കളുടെ കൂട്ടായ്മയായ വീ വിൽ സർവൈസ് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു
സ്വന്തം ലേഖകൻ
കോട്ടയം : കോവിഡ് കാലത്ത് കഷ്ടത അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി യുവാക്കളുടെ കൂട്ടായ്മ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. പാലാ നഗരസഭയിലെ ഒരു കൂട്ടം സേവന സന്നദ്ധരായ യുവാക്കളുടെ കൂട്ടായ്മയാണ് വീ വിൽ സർവൈസ് നഗരസഭാ പരിധിയിലെ 7, 8 വാർഡുകൾ ഉൾക്കൊള്ളുന്ന പ്രദേശത്ത് വിതരണം ചെയ്യാൻ ആണ് ഇവർ കിറ്റുകൾ തയ്യാറാക്കിയത്.
200 കിറ്റുകൾ ആണ് തയ്യാറാക്കിയത്. തയ്യാറാക്കിയ കിറ്റുകൾ ആ പ്രദേശങ്ങളിലെ വാർഡ് കൗൺസിലർമാരായ ജോസ് ജെ ചീരാംകുഴി, സിജി ടോണി തോട്ടം എന്നിവർക്കാണ് കൈമാറിയത്. വാർഡ് കൗൺസിലർമാർ ഏറ്റവും അർഹമായ കൈകളിൽ കിറ്റുകൾ എത്തിക്കുമെന്ന് ഉത്തമ ബോധ്യത്തിൽ ആണ് ഇത് ചെയ്തതെന്ന് കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്ന യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കൂടിയായ തോമസുകുട്ടി മുക്കാല വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സേവനം മാത്രം മുഖമുദ്രയാക്കി പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണ് വീ വിൽ സർവൈസ്. പാലായിൽ വെള്ളപ്പൊക്ക രക്ഷാപ്രവർത്തന ദൗത്യം ആയി ഇവർ മുന്നിട്ടു ഇറങ്ങാറുണ്ട്. ലോക് ഡൗൺ നീളുന്ന സാഹചര്യത്തിൽ തങ്ങളുടെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് മറ്റു പ്രദേശങ്ങളിലും പരമാവധി സഹായം ചെയ്യുവാൻ ശ്രമിക്കും എന്ന് ഇവർ വ്യക്തമാക്കുന്നു.