അധോലോക കുറ്റവാളി രവിപൂജാരിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു: നടി ലീനാ മരിയ പോളിനെതിരെ ക്വട്ടേഷൻ നൽകയായിരുന്നുതായി വെളിപ്പെടുത്തൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ബെംഗളൂരു; കൊച്ചി ബ്യൂട്ടി പാർലർ വെയിവെപ്പ് കേസിലെ പ്രതിയായ അധോലോക കുറ്റവാളി രവിപൂജാരിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ നടി ലീനാ മരിയ പോളിനെതിരെ ക്വട്ടേഷൻ നൽകയായിരുന്നുതായി രവി പൂജാരി വെളിപ്പെടുത്തി.ക്രൈം ബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തിൽ ബംഗളൂരിൽ വച്ചാണ് ചോദ്യം ചെയ്യൽ നടത്തിയത്.

 

പണം ആവശ്യപ്പെട്ടാണ് ലീന മരിയയ്ക്ക് ഭീഷണി സന്ദേശങ്ങൾ അയച്ചിരുന്നത്. രവി പൂജാരിയെ കേരളത്തിലേക്ക് കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്. നിലവിൽ കർണാടക പോലീസിന്റെ കസ്റ്റഡിയിലാണ് രവി പൂജാരി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

കർണാടക പോലീസും രവി പൂജാരിയെ ചോദ്യം ചെയ്യുന്നു.
ശത്രുവായിരുന്ന ബാല സാൾത്തേയെന്ന ക്രിമിനലിനെ കൊലപ്പെടുത്തിയതോടെയാണ് രവി കുപ്രസിദ്ധനായത്. നിരവധി രാഷ്ട്രീയക്കാരെയും, സിനിമാ താരങ്ങളെയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസുകളും ഇയാൾക്കെതിരെ നിലനിൽക്കുന്നുണ്ട്.