വിദ്യാർത്ഥികൾക്കു ഓൺലൈൻ പഠന സൗകര്യം ഒരുക്കി ഗാന്ധിനഗർ പൊലീസ്; മൈജിയുടെ സഹകരണത്തോടെ എൽ.ഇ.ഡി ടിവി വിതരണം ചെയ്തു

വിദ്യാർത്ഥികൾക്കു ഓൺലൈൻ പഠന സൗകര്യം ഒരുക്കി ഗാന്ധിനഗർ പൊലീസ്; മൈജിയുടെ സഹകരണത്തോടെ എൽ.ഇ.ഡി ടിവി വിതരണം ചെയ്തു

തേർഡ് ഐ ബ്യൂറോ

കോട്ടയം: വിദ്യാർത്ഥികൾക്കു ഓൺലൈൻ പഠന സൗകര്യം ഒരുക്കി ഗാന്ധിനഗർ പൊലീസ്. ഓൺലൈൻ പഠന സൗകര്യമില്ലാതെ വെള്ളൂപ്പറമ്പ് ദേവീവിലാസം സ്‌കൂളിലെ കുട്ടികൾക്കായാണ് ഗാന്ധിനഗർ പൊലീസ് ഓൺലൈൻ പഠന സൗകര്യം ഒരുക്കി നൽകിയത്.

ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്തുന്നതിനായി ഗാന്ധിനഗർ ജനമൈത്രി പൊലീസ് പ്രദേശത്ത് വീടുകളിൽ അടക്കം അന്വേഷണം നടത്തിയിരുന്നു. ഇത്തരത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രദേശത്തെ രണ്ടു കുട്ടികളെ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു, മൈജിയുടെ സഹകരണത്തോടെ കുട്ടികൾക്കു എൽഇഡി ടിവി നൽകുന്നതിനുള്ള ക്രമീകരണം ഒരുക്കുകയായിരുന്നു. നാഗമ്പടം മൈജി ഷോറൂം വിതരണം ചെയ്ത എൽ.ഇ.ഡി ടി.വി ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ക്ലീറ്റസ് കെ.ജോസഫ് കുട്ടികൾക്കു കൈമാറി. മൈജി ടെറിട്ടറി മാനേജർ പ്രിൻസ് ഫിലിപ്പ് സമീപം.