
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ദിവസം എക്‌സിറ്റ് പോളുകള്‍ പ്രസിദ്ധീകരിക്കുന്നത് നിരോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ
സ്വന്തം ലേഖകൻ
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം ഏതെങ്കിലും തരത്തിലുള്ള എക്‌സിറ്റ് പോളുകള്‍ പ്രസിദ്ധീകരിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മിഷൻ നിരോധിച്ചു.
വോട്ടെടുപ്പ് ദിവസമായ സെപ്റ്റംബര്‍ അഞ്ചിന് രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് ഏഴുമണി വരെ പ്രിന്റ്, ഇലക്‌ട്രോണിക് മാധ്യമങ്ങളിലോ മറ്റേതെങ്കിലും രീതിയിലോ എക്‌സിറ്റ് പോളുകള്‍ പ്രസിദ്ധീകരിക്കുന്നതിനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിജ്ഞാപന പ്രകാരം വിലക്ക്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്ബുള്ള സമയത്ത് ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ വഴി ഏതെങ്കിലും തരത്തിലുള്ള അഭിപ്രായ വോട്ടെടുപ്പോ മറ്റേതെങ്കിലും വോട്ടെടുപ്പ് സര്‍വേയോ പ്രദര്‍ശിപ്പിക്കുന്നതും ജനപ്രാതിനിധ്യനിയമത്തിലെ 126(1)(ബി) വകുപ്പ് പ്രകാരം തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കിയിട്ടുണ്ട്.
Third Eye News Live
0