ഗർഭിണിയായ ഭാര്യയെ നോക്കാൻ ലീവ് ലഭിച്ചില്ല ; മനോവിഷമത്തിൽ അരീക്കോട്ടെ പൊലീസ് ക്യാമ്പിൽ പൊലീസുകാരൻ സ്വയം വെടിവച്ചു മരിച്ചു ; മരണപ്പെട്ടത് സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് കമാൻഡോ ; ദീർഘകാലമായി അവധി ലഭിക്കാത്തതാണു ജീവനൊടുക്കാൻ കാരണമെന്ന് സൂചന

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മലപ്പുറം : അരീക്കോട് സായുധ പൊലീസ് ക്യാമ്പിൽ പൊലീസുകാരൻ ജീവനൊടുക്കി. സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്ഒജി) കമാൻഡോയായ വയനാട് മാനന്തവാടി സ്വദേശി വിനീത് (35) ആണു മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ അരീക്കോട്ടെ എംഎസ്‌പി ക്യാംപിൽവച്ച് റൈഫിൾ ഉപയോഗിച്ചു സ്വയം വെടിവയ്ക്കുകയായിരുന്നു. ഉടനെ അരീക്കോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ദീർഘകാലമായി അവധി ലഭിക്കാത്തതാണു ജീവനൊടുക്കാൻ കാരണമെന്നു സൂചനയുണ്ട്. വിനീതിന്റെ ഭാര്യ ഗർഭിണിയാണ്. ഇവരെ പരിചരിക്കാനായി അവധി ചോദിച്ചെങ്കിലും ലഭിക്കാത്തതിന്റെ മനോവിഷമത്തിലായിരുന്നു വിനീത് എന്നു സഹപ്രവർത്തകർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും ഉൾപ്പെടെയുള്ള നടപടികൾ ഇന്ന്. മാവോയിസ്റ്റ് വേട്ടയ്ക്കും തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കുമായി രൂപീകരിച്ച സേനയാണു എസ്ഒജി.