മാസം 8900 രൂപക്ക് ടിപ്പർ വാടകക്ക് എടുത്തു;വാടകയോ വാഹനമോ ഉടമയ്ക്ക് നൽകാതെ മുങ്ങി;പ്രതി വാകത്താനം പോലീസിന്റെ പിടിയിലായി;പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ സമാനമായ കേസുകളുണ്ട്; കിടങ്ങൂർ സ്റ്റേഷനിൽ എൻ.ഡി.പി.എസ് പ്രകാരമുള്ള കേസുമുണ്ട്

Spread the love

കോട്ടയം:വാടകയ്ക്ക് എടുത്ത ടിപ്പറുമായി മുങ്ങിയ പ്രതി പിടിയിലായി.അമയന്നൂർ പുളിയന്മാക്കൽ കോയിക്കൽ വീട്ടിൽ സുധിൻ സുരേഷ് ബാബു (31 ) ആണ് വാകത്താനം പോലീസിന്റെ പിടിയിലായത്.
വാകത്താനം സ്വദേശിയുടെ പക്കൽ നിന്നും മാസം 8900/- രൂപ വാടകക്ക് സമ്മതിച്ച് ടിപ്പർ വാഹനം എടുത്തുകൊണ്ടു പോവുകയായിരുന്നു.

video
play-sharp-fill

എന്നാൽ കരാര് പ്രകാരമുള്ള വാടകയോ വാഹനമോ ഉടമയ്ക്ക് നൽകാതെ പ്രതി പലയിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. ഇതോടെ ടിപ്പർ ഉടമക്ക് നാലു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി.

ടിപ്പർ ഉടമയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ വാകത്താനം പോലീസ് ഇന്ന് രാവിലെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രതിക്കെതിരെ ഏറ്റുമാനൂർ, വർക്കല, തൊടുപുഴ സ്റ്റേഷനുകളിൽ സമാനമായ കേസുകളും കിടങ്ങൂർ സ്റ്റേഷനിൽ എൻ.ഡി.പി.എസ് പ്രകാരമുള്ള കേസുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group