ഡ്രൈവിങ് ലൈസന്‍സ് ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം; ഇനി 18 ഉത്തരങ്ങള്‍ ശരിയാകണം; പുതിയ സമ്പ്രദായം ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റിൽ മാറ്റം. നിലവിൽ 20 ചോദ്യങ്ങളായിരുന്നു ഉണ്ടായിരുന്നത് എന്നാൽ ഇനി മുതൽ 30 ചോദ്യങ്ങളുണ്ടാകും.

ജയിക്കാൻ 18 ഉത്തരങ്ങൾ ശരിയാക്കണം. ഓരോ ഉത്തരം മാർക്ക് ചെയ്യാൻ 30 സെക്കൻഡുകൾ നൽകും. ഒക്ടോബർ ഒന്നു മുതൽ പുതിയ സമ്പ്രദായം പ്രാബല്യത്തിൽ വരും.

റോഡ് നിയമങ്ങളെ കുറിച്ച് കൂടുതൽ അറിവുണ്ടാക്കുക ലക്ഷ്യമിട്ടാണ് കൂടുതൽ ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മോട്ടോർ വാഹന വകുപ്പിന്റെ ഈ നടപടി. നേരത്തെ 20 ചോദ്യങ്ങളിൽ 12 എണ്ണം ശരിയായാൽ ടെസ്റ്റ് പാസാകുമായിരുന്നു. കൂടാതെ ഒരു ചോദ്യം എഴുതാനുള്ള സമയം പതിനഞ്ച് സെക്കൻഡുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group