video
play-sharp-fill

കെ.കരുണാകരൻ കേരളത്തിന്റെ വികസന നായകൻ : ഡീൻ കുര്യാക്കോസ്

കെ.കരുണാകരൻ കേരളത്തിന്റെ വികസന നായകൻ : ഡീൻ കുര്യാക്കോസ്

Spread the love

സ്വന്തം ലേഖകൻ

കൂരോപ്പട: കേരളത്തിന്റെ വികസന നായകനായിരുന്നു കെ.കരുണാകരനെന്ന് ഡീൻ കുര്യാക്കോസ് എം.പി. കെ.കരുണാകരന്റെ ചരമവാർഷിക ത്തിന്റെ ഭാഗമായി കൂരോപ്പട മണ്ഡലം കോൺഗ്രസ് കമ്മറ്റിയും പ്രിയദർശിനി കൾച്ചറൽ ആൻഡ് പ്രോഗ്രസീവ് മൂവ്മെന്റ് കേരളയും സംയുക്തമായി കൂരോപ്പടയിൽ സംഘടിപ്പിച്ച കെ.കരുണാകരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡീൻ കുര്യാക്കോസ്.

സമകാലിക സംഭവവികാസങ്ങളിൽ കെ.കരുണാകരന്റെ അസാന്നിദ്ധ്യം നമ്മൾ തിരിച്ചറിയുന്നുവെന്ന് ഡീൻ കുര്യാക്കോസ് കൂട്ടിച്ചേർത്തു. സമ്മേളനത്തിൽ കോൺഗ്രസ് കൂരോപ്പട മണ്ഡലം പ്രസിഡന്റ് സാബു.സി കുര്യൻ അധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ.ജോസി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.നേതാക്കളായ അനിയൻ മാത്യൂ,, സണ്ണി പാമ്പാടി, മാത്തച്ചൻ താമരശ്ശേരിൽ, അനിൽ കൂരോപ്പട, ആർ.അരുൺകുമാർ, മാത്യൂ.കെ.വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.

കെ.കരുണാകരന്റെ ഛായാചിത്രത്തിൽ നടത്തിയ പുഷ്പാർച്ചനയിലും അനുസ്മരണ സമ്മേളനത്തിലും നിരവധി പേർ പങ്കെടുത്തു.