
ഗാന്ധിനഗർ : കോട്ടയം മെഡിക്കല്‍ കോളേജില്‍ പുതുതായി നിർമ്മിച്ച സർജറി ബ്ലോക്കില്‍ ചോർച്ച. സർജറി ബ്ലോക്കിന്റെ എ-വണ്‍ കെട്ടിടത്തിലെ മുകളിലെ നിലയില്‍ സിഎസ്‌ആർ ബ്ലോക്കിലാണ് ചോർച്ചയുണ്ടായത്.
പൈപ്പ് പൊട്ടി വന്ന വെള്ളത്തിന്റെ ശക്തികൊണ്ട് മുറിയിലെ സീലിംഗ് ഇളകിമാറി വെള്ളം താഴേക്കു വീഴുകയായിരുന്നു. ശസ്ത്രക്രിയ നടത്തുന്ന ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്ന മുറിയാണിത്.
കുറച്ചുദിവസം മുമ്പ് ആശുപത്രിയിലുണ്ടായ അപകടത്തില്‍ ഒരാള്‍ക്കു ജീവൻ നഷ്ടമായ സാഹചര്യത്തിലാണ് പുതിയ കെട്ടിടത്തിലേക് മാറിയത്. ഇതിനാൽ അറ്റകുറ്റപണികള്‍ പൂർത്തിയാക്കാനുള്ള സമയം ലഭിച്ചിരുന്നില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കെട്ടിടം നിർമിക്കാനുള്ള സമയബന്ധിതമായി അനുവദിച്ചിരുന്ന കാലാവധിക്ക് മുന്നെയാണ് പുതിയ കെട്ടിടത്തിലേക് മാറിയത്. പൂർണ സജ്ജമായിരുന്നെങ്കില്‍ ഇങ്ങനെയൊരു സംഭവം ഒഴിവാക്കാമായിരുന്നു. കരാറുകാരുടെ ചുമതലയാണിത്. ഇപ്പോഴുണ്ടായ കുറവുകള്‍ പരിഹരിച്ചു മുന്നോട്ട് പോകുമെന്നും സിപിഎം പ്രതിനിധി കെ ആർ അനില്‍കുമാർ സംഭവത്തില്‍ പ്രതികരിച്ചു. അരമണിക്കൂറിനുള്ളില്‍ പൈപ്പില്‍ അറ്റകുറ്റപണികള്‍ നടത്തി പ്രശ്നം പരിഹരിച്ചെന്ന് അധികൃതർ അറിയിച്ചു.