നിയമസഭാ തെരഞ്ഞെടുപ്പ് 2026; ലീഗില്‍ നിര്‍ണായക മാറ്റങ്ങള്‍; അഞ്ച് സിറ്റിംഗ് എംഎല്‍എമാര്‍ ഒഴിവാകും; കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറാൻ ആലോചന

Spread the love

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിനായി മുസ്ലിം ലീഗില്‍ സീറ്റ് ചർച്ചകള്‍ സജീവം.

video
play-sharp-fill

അഞ്ച് സിറ്റിംഗ് എംഎല്‍എമാർ ഒഴിവാകുമെന്ന് സൂചന.
പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ നിന്ന് മലപ്പുറത്തേക്ക് മാറാൻ ആലോചിക്കുന്നു. പി കെ ബഷീർ ഏറനാട് നിന്ന് മഞ്ചേരിയിലേക്ക് മാറാനും സാധ്യതയുണ്ട്.

കെ പി എ മജീദ്, യുഎ ലത്തീഫ്, പി ഉബൈദുല്ല, എൻ എ നെല്ലിക്കുന്ന് തുടങ്ങിയവർക്ക് വീണ്ടും അവസരം ലഭിക്കാനിടയില്ല എന്നാണ് വിവരം. എം കെ മുനീറിനെ മത്സരിപ്പിക്കണോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുസ്ലിം ലീഗ് ഇത്തവണ വനിതാ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കും എന്നാണ് സൂചന. സുഹറ മമ്പാട് മഞ്ചേരിയിലോ തിരൂരങ്ങാടിയിലോ മത്സരിച്ചേക്കും. തിരൂരങ്ങാടിയില്‍ പിഎംഎ സലാമിനെയും പരിഗണിക്കും. കെ എം ഷാജി കാസർകോടും പി കെ ഫിറോസ് കുന്നമംഗലത്തും മത്സരിക്കാനാണ് സാധ്യത.

കുറ്റിയാടിയില്‍ പാറക്കല്‍ അബ്ദുള്ള വീണ്ടും മത്സരിച്ചേക്കും. നജീബ് കാന്തപുരത്തിനും എൻ ഷംസുദ്ദീനും വീണ്ടും അവസരം നല്‍കും. അതേസമയം, തിരുവമ്പാടി സീറ്റ് വിട്ടുകൊടുക്കാൻ ഇടയില്ല. പേരാമ്പ്രയില്‍ ടി ടി ഇസ്മായിലിന്റെ പേരാണ് പരിഗനണയിലുള്ളത്. മഞ്ഞളാംകുഴി അലി വീണ്ടും മങ്കടയില്‍ മത്സരിക്കാനാണ് സാധ്യത. കോട്ടക്കലില്‍ ആബിദ് ഹുസൈൻ തങ്ങള്‍ തന്നെ മത്സരിക്കും.