മുസ്ലിം ലീഗിനും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമെതിരെ രൂക്ഷ വിമർശനവുമായി എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

Spread the love

കൊച്ചി:മുസ്ലിം ലീഗിനും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമെതിരെ വിമർശനങ്ങള്‍ ഉന്നയിച്ചു എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

video
play-sharp-fill

മുസ്ലിം ലീഗ് അധികാരത്തില്‍ കയറി കുറെ വർഷം കിട്ടാവുന്നതെല്ലാം സ്വന്തമാക്കിയെന്നും കിട്ടിയതൊന്നും പോര’ എന്നതാണ് അവരുടെ നിലപാടെന്നും എസ്‌എൻഡിപി യോഗത്തിന്റെ മുഖമാസികയായ യോഗനാദത്തിലൂടെ വെള്ളാപ്പള്ളി വിമർശിച്ചു.

കൂടാതെ കഴിഞ്ഞ 10 വർഷമായി മുസ്ലിം ലീഗ് അധികാരത്തില്‍ ഇല്ലാത്തതിനാല്‍ ഇനിയുള്ള വർഷം അവർ അധികാരത്തില്‍ എത്തിയാല്‍ ഇത്രയും വർഷത്തെ കുറവ് കൂടി നികത്തുന്ന തരത്തില്‍ എല്ലാം സ്വന്തമാക്കാൻ ലീഗ് ശ്രമിക്കുമെന്നും അദ്ദേഹം വിമർശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ ഈഴവരടക്കം വിവിധ ജാതിയില്‍ ഉള്ളവർ പരസ്പരം തമ്മില്‍ തല്ലി നശിക്കുകയാണെന്നും വെള്ളാപ്പള്ളി തന്റെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടി.