
123 നിയമസഭാ സീറ്റിലും യുഡിഎഫ് മുന്നിൽ: ഒരിടത്ത് മാത്രം ലീഡ് എടുത്ത് ബിജെപി; 16 സീറ്റിൽ മാത്രം ഇടത് മുന്നണിയ്ക്ക് ലീഡ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശബരിമല പ്രധാന പ്രചാരണ ആയുധമാക്കി രംഗത്തിറങ്ങിയ ബിജെപിയ്ക്ക് ഇക്കുറി പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് കൂടിയെങ്കിലും കഴിഞ്ഞ തവണത്തെ പ്രകടനം പോലും ആവർത്തിക്കാൻ സാധിച്ചില്ല. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ നാല് നിയമസഭാ മണ്ഡലങ്ങളിൽ മുന്നിലെത്തിയ ബിജെപി, ഇക്കുറി ഒരിടത്ത് മാത്രമാണ് മുന്നിലെത്തിയത്. കഴിഞ്ഞ തവണ വട്ടിയൂർക്കാർ, കഴക്കൂട്ടം, തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലായിരുന്നു ബിജെപി സ്ഥാനാർത്ഥി ഒ.രാജഗോപാൽ മുന്നിൽ. ഇക്കുറി കുമ്മനം രാജശേഖരന്റെ മുന്നേറ്റം നേമത്ത് മാത്രം ഒതുങ്ങി.
140 നിയമസഭാ മണ്ഡലങ്ങളിൽ 123ൽ യുഡിഎഫ് ലീഡ് ചെയ്തപ്പോൾ എൽഡിഎഫ് 16ലേക്ക് ചുരുങ്ങി. എൻഡിഎ ഒരു സീറ്റിൽ ലീഡ് നേടി.
കാസർകോട്, കണ്ണൂർ, പാലക്കാട്, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് എൽഡിഎഫിന് സീറ്റ് നേടാനായത്.
വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ സംപൂജ്യരാണ് കേരളത്തിന്റെ ഭരണ മുന്നണി.
ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അദ്ഭുതമാണ് യുഡിഎഫ് വിജയം. പ്രചാരണത്തിലും മണ്ഡലത്തിലുള്ള അടിസ്ഥാന പ്രവർത്തനങ്ങളിലും എൽഡിഎഫിന്റെ അടുത്തെങ്ങും ഇല്ലായിരുന്നു യുഡിഎഫ് പല സ്ഥലങ്ങളിലും. കോൺഗ്രസിന്റെ സംഘടനാപരമായ ദുർബലതയാണ് അതിന്റെ പ്രധാന കാരണം. എന്നിട്ടും കേരളത്തിൽ ഈ വിജയം കിട്ടിയത് ഭരണവിരുദ്ധ വികാരവും രാഹുലിന്റെ സ്ഥാനാർത്ഥിത്വവും കൊണ്ടാണ്. ഓരോ പാർലമെന്റ് മണ്ഡലത്തിലെയും മുന്നണികളുടെ ലീഡ്.
തിരുവനന്തപുരം
കഴക്കൂട്ടം UDF 1485
വട്ടിയൂര്‍ക്കാവ് UDF 2836
തിരുവനന്തപുരം UDF 14200
നേമം NDA 12041
പാറശ്ശാല UDF 22002
കോവളം UDF 31171
നെയ്യാറ്റിന്‍കര UDF 27222
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറ്റിങ്ങൽ
വര്‍ക്കല UDF 5684
ആറ്റിങ്ങല്‍ UDF 1598
ചിറയിന്‍കീഴ് UDF 8592
നെടുമങ്ങാട് UDF 759
വാമനപുരം UDF 9440
അരുവിക്കര UDF 8549
കാട്ടാക്കട UDF 6140
കൊല്ലം
ചവറ UDF 27568
പുനലൂര്‍ UDF 18666
ചടയമംഗലം UDF 14232
കുണ്ടറ UDF 24309
കൊല്ലം UDF 24545
ഇരവിപുരം UDF 20526
ചാത്തന്നൂര്‍ UDF 17032
പത്തനംതിട്ട
കാഞ്ഞിരപ്പള്ളി UDF 9743
പൂഞ്ഞാര്‍ UDF 17929
തിരുവല്ല UDF 3773
റാന്നി UDF 7678
ആറന്മുള UDF 6006
കോന്നി UDF 2404
അടൂര്‍ LDF 46407
മാവേലിക്കര
ചങ്ങനാശ്ശേരി UDF 21742
കുട്ടനാട് UDF 2720
മാവേലിക്കര UDF 969
ചെങ്ങന്നൂര്‍ UDF 9694
കുന്നത്തൂര്‍ UDF 7173
കൊട്ടാരക്കര UDF 2754
പത്തനാപുരം UDF 14732
ആലപ്പുഴ
അരൂര്‍ UDF 678
ചേര്‍ത്തല LDF 16894
ആലപ്പുഴ UDF 209
അമ്പലപ്പുഴ UDF 403
ഹരിപ്പാട് UDF 2050
കായംകുളം LDF 3910
കരുനാഗപ്പള്ളി UDF 2892
കോട്ടയം
പിറവം UDF 9104
പാല UDF 33472
കടുത്തുരുത്തി UDF 26707
വൈക്കം LDF 9220
ഏറ്റുമാനൂര്‍ UDF 8345
കോട്ടയം UDF 13967
പുതുപ്പള്ളി UDF 24327
ഇടുക്കി
മൂവാറ്റുപുഴ UDF 32539
കോതമംഗലം UDF 20596
ദേവികുളം UDF 24036
ഉടുമ്പന്‍ചോല LDF 12494
തൊടുപുഴ UDF 37023
ഇടുക്കി UDF 20982
പീരുമേട് UDF 23380
എറണാകുളം
കളമശ്ശേരി UDF 20689
പറവൂര്‍ UDF 14085
വൈപ്പിന്‍ UDF 23241
എറണാകുളം UDF 31178
തൃക്കാക്കര UDF 31777
തൃപ്പൂണിത്തുറ UDF 19227
കൊച്ചി UDF 29313
ചാലക്കുടി
കൈപ്പമംഗലം UDF 58
ചാലക്കുടി UDF 20709
കൊടുങ്ങല്ലൂര്‍ UDF 11730
പെരുമ്പാവൂര്‍ UDF 22623
ആലുവ UDF 32103
കുന്നത്ത്‌നാട് UDF 17331
അങ്കമാലി UDF 27800
തൃശൂർ
ഗുരുവായൂര്‍ UDF 20538
മണലൂര്‍ UDF 12938
ഒല്ലൂര്‍ UDF 16034
തൃശൂര്‍ UDF 18027
നാട്ടിക UDF 2427
പുതുക്കാട് UDF 5842
ഇരിഞ്ഞാലക്കുട UDF 11390
ആലത്തൂർ
തരൂര്‍ UDF 24839
ചിറ്റൂര്‍ UDF 23467
നെന്മാറ UDF 30221
ആലത്തൂര്‍ UDF 22713
കുന്നംകുളം UDF 14322
വടക്കാഞ്ചേരി UDF 19540
ചേലക്കര UDF 23695
പാലക്കാട്
പട്ടാമ്പി UDF 17179
ഷൊറണൂര്‍ LDF 11092
ഒറ്റപ്പാലം LDF 6460
കോങ്ങാട് LDF 356
മണ്ണാര്‍ക്കാട് UDF 29625
മലമ്പുഴ LDF 21294
പാലക്കാട് UDF 4339
പൊന്നാനി
തിരൂരങ്ങാടി UDF 46984
താനൂര്‍ UDF 32166
തിരൂര്‍ UDF 35325
കോട്ടക്കല്‍ UDF 42199
തവനൂർ UDF 12354
പൊന്നാനി UDF 9739
തൃത്താല UDF 8404
മലപ്പുറം
കൊണ്ടോട്ടി UDF 39313
മഞ്ചേരി UDF 35412
പെരിന്തല്‍മണ്ണ UDF 21339
മലപ്പുറം UDF 31654
വേങ്ങര UDF 51888
വള്ളിക്കുന്ന് UDF 29522
മങ്കട UDF 35614
കോഴിക്കോട്
ബാലുശ്ശേരി UDF 9745
എലത്തൂര്‍ UDF 103
കോഴിക്കോട് നോര്‍ത്ത് UDF 4558
കോഴിക്കോട് സൗത്ത് UDF 13731
ബേപ്പൂര്‍ UDF 10423
കുന്ദമംഗലം UDF 11292
കൊടുവള്ളി UDF 35908
വയനാട്
മാനന്തവാടി UDF 54631
സുല്‍ത്താന്‍ ബത്തേരി UDF 70465
കല്‍പറ്റ UDF 63754
തിരുവമ്പാടി UDF 54471
ഏറനാട് UDF 56527
നിലമ്പൂര്‍ UDF 61432
വണ്ടൂര്‍ UDF 69208
വടകര
തലശ്ശേരി LDF 11469
കൂത്തുപറമ്പ് UDF 4133
വടകര UDF 22963
കുറ്റിയാടി UDF 17892
നാദാപുരം UDF 17596
കൊയിലാണ്ടി UDF 21045
പേരാമ്പ്ര UDF 13204
കണ്ണൂർ
തളിപ്പറമ്പ് UDF 2969
ഇരിക്കൂര്‍ UDF 33148
അഴീക്കോട് UDF 17804
കണ്ണൂര്‍ UDF 23018
ധര്‍മടം LDF 4099
മട്ടന്നൂര്‍ LDF 8303
പേരാവൂര്‍ UDF 19731
കാസർകോട്
മഞ്ചേശ്വരം UDF 11113
കാസര്‍ക്കോട് UDF 23160
ഉദുമ UDF 8937
കാഞ്ഞങ്ങാട് LDF 2221
തൃക്കരിപ്പൂര്‍ LDF 1900
പയ്യന്നൂര്‍ LDF 26131
കല്ല്യാശ്ശേരി LDF 13694