
കോഴിക്കോട്:കേരളത്തിൽ മൂന്നാം തവണയും എൽ ഡി എഫ് അധികാരത്തിൽ എത്തുമെന്ന് എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ.
100 സീറ്റ് നേടുമെന്ന യു ഡി എഫ് അവകാശവാദത്തെയും ടി പി രാമകൃഷ്ണൻ പരിഹസിച്ചു. അവർക്ക് എന്തും പറയാമല്ലോ എന്നായിരുന്നു മറുപടി. എൽ ഡി എഫിലെ ഘടക കക്ഷികൾക്ക് കൂടുതൽ സീറ്റുകൾ ചോദിക്കാനുള്ള അവകാശം ഉണ്ട്.
അത് സ്വഭാവികമായും ചർച്ച ചെയ്ത് തീരുമാനിക്കും. കുറ്റ്യാടി സീറ്റ് ഇത്തവണ കേരള കോൺഗ്രസ് ചോദിച്ചിരുന്നു. പക്ഷേ സി പി എം കഴിഞ്ഞ തവണ മത്സരിച്ച് ജയിച്ച മണ്ഡലം ആണത്.
എലത്തൂർ സീറ്റുമായി ബന്ധപ്പെട്ട് എൻ സി പി യിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അവർ പറയട്ടെ എന്നും എൽ ഡി എഫ് കൺവീനർ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


