
തിരുവനന്തപുരം: ഇനി ഒട്ടും സമയമില്ല.സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ മണ്ഡലങ്ങളിൽ റോഡ് ഷോ ആരംഭിച്ച് സിപിഎം സ്ഥാനാർഥികൾ. പാർട്ടി മത്സരിക്കുന്ന എല്ലാ മണ്ഡലങ്ങളിലും തിരഞ്ഞെെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടപിറകെ റോഡ് ഷോകൾ നടന്നു.
നേമത്ത് വി. ശിവൻകുട്ടിയും വട്ടിയൂർക്കാവിൽ വി.കെ. പ്രശാന്തും, ബേപ്പൂരിൽ മുഹമ്മദ് റിയാസും മാനന്തവാടിയിൽ ഒ.ആർ. കേളുവും ഉൾപ്പെടെയുള്ള മിക്ക സ്ഥാനാർഥികളും റോഡ് ഷോ നടത്തി.
തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ സിപിഐയാണ് ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. സിപിഐ സംസ്ഥാന സെക്രട്ടറി പാർട്ടിയുടെ 25 സ്ഥാനാർഥികളുടെ സമ്പൂർണ പട്ടിക പ്രഖ്യാപിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനുപിന്നാലെ സിപിഎമ്മും സ്ഥാനാർഥി പ്രഖ്യാപനം നടത്തി. സ്വതന്ത്രരടക്കം നിലവിൽ 81 സീറ്റുകളിലെ സ്ഥാനാർഥികളെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രഖ്യാപിച്ചത്.
ഏപ്രിൽ ഒൻപതിന് വോട്ടെടുപ്പ് നടക്കുന്നതിനാൽ ഒരു നിമിഷം പോലും പാഴാക്കാതെ സിപിഎം സ്ഥാനാർഥികൾ പ്രചാരണവും ആരംഭിച്ചു. ഇതിന്റെ ഭാഗമായാണ് സ്ഥാനാർഥി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ മണ്ഡലങ്ങളിൽ റോഡ് ഷോകൾ ആരംഭിച്ചത്



