play-sharp-fill
ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിവാശിക്കു വഴങ്ങേണ്ടിവന്നെങ്കിലും, എ.ഡി.ജി.പി: എം.ആര്‍.അജിത്‌കുമാറിനെതിരായ ആരോപണങ്ങളില്‍ വിട്ടുവീഴ്‌ചയ്‌ക്കു തയാറാകാതെ ഘടകകക്ഷികള്‍….

ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിവാശിക്കു വഴങ്ങേണ്ടിവന്നെങ്കിലും, എ.ഡി.ജി.പി: എം.ആര്‍.അജിത്‌കുമാറിനെതിരായ ആരോപണങ്ങളില്‍ വിട്ടുവീഴ്‌ചയ്‌ക്കു തയാറാകാതെ ഘടകകക്ഷികള്‍….

തിരുവനന്തപുരം: ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിവാശിക്കു വഴങ്ങേണ്ടിവന്നെങ്കിലും, എ.ഡി.ജി.പി: എം.ആര്‍. അജിത്‌കുമാറിനെതിരായ ആരോപണങ്ങളില്‍ വിട്ടുവീഴ്‌ചയ്‌ക്കു തയാറാകാതെ ഘടകകക്ഷികള്‍.

എ.ഡി.ജി.പിയുടെ സ്വത്തുസമ്ബാദനം സംബന്ധിച്ച പരാതികള്‍ ഡി.ജി.പി. വിജിലന്‍സിനു കൈമാറിയതോടെയാണു മുന്നണിയില്‍ വീണ്ടും പിരിമുറുക്കമാരംഭിച്ചത്‌. എ.ഡി.ജി.പിക്കെതിരായ ആരോപണങ്ങളില്‍ ഡി.ജി.പി. തലത്തിലുള്ള അന്വേഷണം പൂര്‍ത്തിയായശേഷമേ നടപടി സാധ്യമാകൂവെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്‌. എന്നാല്‍, വിജിലന്‍സ്‌ അന്വേഷണമുണ്ടായാല്‍ അജിത്‌കുമാറിനെ
ക്രമസമാധാനച്ചുമതലയില്‍ നിലനിര്‍ത്തുക എളുപ്പമല്ല.

അങ്ങനെയെങ്കില്‍ അദ്ദേഹത്തെ ചുമതലയില്‍നിന്നു മാറ്റിയേ തീരൂവെന്ന നിലപാടിലാണു സി.പി.ഐ. ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍. മുന്നണിയില്‍ വിള്ളലുണ്ടാകാതിരിക്കാന്‍ സി.പി.എം. ഇക്കാര്യത്തില്‍ ഇടപെടണമെന്നും അവര്‍ ആവശ്യപ്പെടുന്നു. പി.വി. അന്‍വര്‍ എം.എല്‍.എ. ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി ഡി.ജി.പി. ഷെയ്‌ഖ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദര്‍വേഷ്‌ സാഹിബ്‌ കഴിഞ്ഞദിവസം എ.ഡി.ജി.പി. അജിത്‌കുമാറിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ആര്‍.എസ്‌.എസ്‌. നേതാക്കളുമായി എ.ഡി.ജി.പി. നടത്തിയ കൂടിക്കാഴ്‌ചകളും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്താമെന്ന്‌ എല്‍.ഡി.എഫ്‌. യോഗത്തില്‍ മുഖ്യമന്ത്രി സമ്മതിക്കുകയും
ചെയ്‌തു.

ഇതിനിടെ, അനധികൃതസ്വത്ത്‌ സംബന്ധിച്ച്‌ എ.ഡി.ജി.പിക്കെതിരായ പരാതിയില്‍ ഡി.ജി.പി. അപ്രതീക്ഷിതമായി വിജിലന്‍സ്‌ അന്വേഷണം ശിപാര്‍ശ ചെയ്‌തതോടെ കളം വീണ്ടും കലുഷമായി. ഡി.ജി.പിയുടെ ശിപാര്‍ശ മുഖ്യമന്ത്രി വിജിലന്‍സ്‌ ഡയറക്‌ടര്‍ക്കു കൈമാറിയതായാണു സൂചന.

വിജിലന്‍സ്‌ അന്വേഷണമുണ്ടായാല്‍ സ്വാഭാവികമായും എ.ഡി.ജി.പി. അജിത്‌കുമാറിന്റെ തുല്യ റാങ്കിലുള്ളവരോ അതിനു താഴെയുള്ളവരോ ആകും അതിനു നിയോഗിക്കപ്പെടുക. അജിത്‌കുമാര്‍ മുമ്ബ്‌ വിജിലന്‍സ്‌ മേധാവിയായി ജോലി ചെയ്‌തിട്ടുമുണ്ട്‌. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ അപ്രധാനതസ്‌തികയിലേക്കു മാറ്റി അന്വേഷണം നടത്തണമെന്ന ആവശ്യം
ഘടകകക്ഷികളില്‍നിന്ന്‌ ഉള്‍പ്പെടെ ശക്‌തമാകും.

ദർവേഷ് സാഹിബ് അടുത്ത ജൂണില്‍ സ്ഥാനമൊഴിയുന്നതോടെ ഒഴിവുവരുന്ന പൊലീസ് മേധാവി സ്ഥാനത്തെത്താൻ പൊലീസ് തലപ്പത്ത് കരുനീക്കങ്ങളും തമ്മിലടിയും തുടങ്ങി.. സംസ്ഥാനം നല്‍കുന്ന ചുരുക്കപ്പട്ടികയില്‍ നിന്ന് യു.പി.എസ്.സിയാണ് നിയമനത്തിനുള്ള

മൂന്നംഗ പാനല്‍ നല്‍കുന്നത്. ഇതില്‍നിന്ന് ഒരാളെ സംസ്ഥാന സർക്കാർ നിയമിക്കും. സർക്കാരിന്റെ വിശ്വസ്തനായിരുന്ന ഡി.ജി.പി ടോമിൻ തച്ചങ്കരി സീനിയോരിറ്റിയുണ്ടായിട്ടും നേരത്തേ അന്തിമപട്ടികയില്‍ ഇടംപിടിച്ചിരുന്നില്ല. ആ അനുഭവം മുന്നിലുള്ളതിനാല്‍ ഏതുവിധേനയും അന്തിമപട്ടികയില്‍ ഇടംനേടാനുള്ള തന്ത്രങ്ങളാണ് ചിലർ പയറ്റുന്നത്.
30വർഷം സർവീസുള്ളവരെയാണ് മുൻപ് പരിഗണിച്ചിരുന്നത്. ഇപ്പോള്‍ 25വർഷമായവരുടെ

പട്ടികയും കേന്ദ്രത്തിനയയ്ക്കും. 1999ബാച്ചിലെ പി.വിജയൻ വരെയുള്ളവർ പട്ടികയിലുണ്ടാവും. സീനിയോരിറ്റിയും പ്രവർത്തനമികവും ഐ.ബി റിപ്പോർട്ടും സ്വഭാവശുദ്ധിയും കേസുകളുമടക്കം പരിഗണിച്ച്‌ യു.പി.എസ്.സി ചെയർമാൻ, കേന്ദ്ര ആഭ്യന്തരസെക്രട്ടറി, കേന്ദ്രസേനകളിലൊന്നിന്റെ മേധാവി, ചീഫ്സെക്രട്ടറി, പൊലീസ്‌മേധാവി എന്നിവരടങ്ങിയ സമിതിയാണ് മൂന്നംഗപാനല്‍ തയ്യാറാക്കുന്നത്.

നിലവിലെ ഡി.ജി.പി സ്ഥാനമൊഴിയുമ്ബോള്‍ 2026 ജൂലായ് വരെ കാലാവധിയുള്ള നിതിൻഅഗർവാളായിരിക്കും സീനിയർ. കാര്യക്ഷമതയില്ലാത്തതിനാല്‍
ബി.എസ്.എഫ് സ്ഥാനത്തുനിന്ന് കേന്ദ്രസർക്കാർ തിരിച്ചയച്ച നിതിനെ പരിഗണിക്കാനിടയില്ല. സീനിയോരിറ്റിയില്‍ ആറാമനാണ് എ.ഡി.ജി.പി അജിത്കുമാർ. 2028ജനുവരിവരെ കാലാവധിയുണ്ടെങ്കിലും മികച്ചസേവനത്തിന് രാഷ്ട്രപതിയുടെ മെഡല്‍ലഭിച്ചിട്ടില്ല. ഡി.ജി.പിയാവാൻ ഇതും പരിഗണിക്കപ്പെടും. 2031ജൂണ്‍വരെ കാലാവധിയുള്ള മനോജ് എബ്രഹാം ഡി.ജി.പിയായാല്‍ അജിത്തിന് അവസരമില്ലാതാവും.

സീനിയോറിറ്റിയില്‍ രണ്ടാമനും ഐ.ബിയില്‍ അഡി.ഡയറക്ടറുമായ റവാഡചന്ദ്രശേഖറിനെ ഡെപ്യൂട്ടേഷനൊഴിവാക്കി കേരളത്തിലേക്ക് വിടാതിരിക്കാൻ നീക്കം തുടങ്ങി. സീനിയോരിറ്റിയില്‍ മൂന്നാമനായ വിജിലൻസ്‌ മേധാവി യോഗേഷ്‌ഗുപ്ത നാർകോട്ടിക് കണ്‍ട്രോള്‍ബ്യൂറോയിലേക്ക്
ഡെപ്യൂട്ടേഷന് ശ്രമിക്കുന്നുണ്ട്. അത് എത്രയുംവേഗം ശരിയാക്കാനും ചരടുവലി തുടങ്ങി.

2030വരെ സർവീസുള്ള വിജയ്‌സാക്കറെയ്ക്ക് എൻ.ഐ.എയില്‍ 2027വരെ തുടരാമെങ്കിലും പൊലീസ്‌മേധാവിയാക്കിയാല്‍ കേരളത്തിലേക്ക് മടങ്ങാൻ തയ്യാറാണ്. എന്നാല്‍, അവിടെത്തന്നെ നിറുത്തിക്കാൻ നീക്കമുണ്ട്.

യോഗേഷ് കേന്ദ്രഡെപ്യൂട്ടേഷനില്‍ പോവുകയും ഐ.ബിയിലുള്ള റവാഡയ്ക്കും എസ്.പി.ജിയിലുള്ള എസ്.സുരേഷിനും കേരളത്തിലേക്ക് മടങ്ങാൻ കേന്ദ്രം അനുമതി നല്‍കാതിരിക…