ഉപതിരഞ്ഞെടുപ്പിന്റെ അവസാന ദിവസം വി.എസിനെ അപമാനിച്ച് കെ.സുധാകരൻ; പ്രായത്തിന്റെ പേരിൽ വി.എസിന് കടുത്ത അധിക്ഷേപം; എല്ലാം കേട്ടിട്ടും ഒന്നും മിണ്ടാതെ സിപിഎം
സ്വന്തം ലേഖകൻ
കോട്ടയം: ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസം വി.എസ് അച്യുതാനന്ദനെതിരെ ആരോപണ ശരങ്ങളുയർത്തി വിവാദ പരാമർശവുമായി വട്ടിയൂർക്കാവിൽ കെ.സുധാകരൻ എം.പി. പാർലമെന്റ് തിരഞ്ഞെടുപ്പുകാലത്ത് തന്റെ എതിരാളിയായി മത്സരിച്ച പി.കെ ശ്രീമതിയ്‌ക്കെതിരെ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിന്റെ പേരിൽ പുലിവാല് പിടിച്ച കെ.സുധാകരനാണ ഇപ്പോൾ വി.എസിനെ അധിക്ഷേപിച്ച് രംഗത്തെത്തിയിരിക്കുന്നത്. സംഭവം വിവാദമായെങ്കിലും സിപിഎമ്മിന്റെ ഭാഗത്തു നിന്നും കാര്യമായ പ്രതിഷേധമോ, പ്രതികരണമോ ഇതുവരെയും ഉണ്ടായിട്ടില്ല.
വട്ടിയൂർക്കാവിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കെ.സുധാകരൻ വി.എസിനെതിരെ കടുത്ത അതിക്ഷേപങ്ങൾ ചൊരിഞ്ഞ് രംഗത്ത് എത്തിയത്. വി.എസ് അച്യുതാനന്ദൻ ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായിരിക്കുന്നതിനിടെയാണ് വ്യക്തിപരമായും പ്രായത്തിന്റെയും പേരിൽ സുധീകരൻ അധിക്ഷേപിച്ചിരിക്കുന്നത്. ‘വറ്റിവരണ്ട തലച്ചോറിൽ നിന്ന് എന്ത് ഭരണപരിഷ്‌കാരമാണ് വരേണ്ടതെന്നും തൊണ്ണൂറാം വയസിൽ എടുക്കുക നടക്കുക എന്നൊരു ചൊല്ലുണ്ടെന്നും സുധാകരൻ പരിഹസിച്ചു. പത്തുകോടി ചെലവഴിച്ചതിലൂടെ എന്ത് നേട്ടമാണ് ഈ കേരളത്തിന് കിട്ടിയതെന്നും അദ്ദേഹം ചോദിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിയായിരുന്ന പി കെ ശ്രീമതി ടീച്ചറെയും കെ സുധാകരൻ വിമർശിച്ചിരുന്നു. ശ്രീമതി ടീച്ചറെ വിമർശിക്കുന്ന വീഡിയോയിൽ സ്ത്രീവിരുദ്ധപരാമർശങ്ങൾ ഉൾപ്പെട്ടിരുന്നു. ‘ഓളെ പഠിപ്പിച്ച് ടീച്ചർ ആക്കിയത് വെറുതെയായി’ എന്ന കുറിപ്പോടെയായിരുന്നു വിഡിയോ പോസ്റ്റ് ചെയ്തിരുന്നത്.