പത്തനംതിട്ട നഗരസഭയിൽ എൽഡി എഫ് തോറ്റാൽ ഞാൻ എന്റെ മീശ എടുക്കും ;എൽഡി എഫ് ജയിക്കുമെന്ന് പന്തയം;ജയിച്ചത് യു.ഡി.എഫ്; ഇതുവരെ എടുക്കാത്ത മീശ വടിച്ച് ബാബു വർഗീസ്

Spread the love

പത്തനംതിട്ട: തെരഞ്ഞെടുപ്പ് കാലത്തേ പന്തയം വെക്കൽ അതൊരു സംഭവം തന്നെയാണ്.പണ്ടത്തെ പോലെ അത്രക്ക് അങ്ങനെ പന്തയം വെക്കൽ ഇല്ല. എന്നാൽ ഇന്നലെ തദ്ദേശതെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പത്തനംതിട്ട നഗരസഭയിൽ എൽഡിഎഫ് തോറ്റു. എന്നാൽ സ്വന്തം പാർട്ടിയുടെ തോൽവിക്ക് പിന്നാലെ തന്റെ മീശ കൂടി പോയിരിക്കയാണ് സിപിഐഎം പ്രവർത്തകനായ ബാബു വർഗീസിന്.

video
play-sharp-fill

പത്തനംതിട്ട നഗരസഭയിൽ എൽഡിഎഫ് വിജയിക്കുമെന്നും തോറ്റാൽ മീശ വടിക്കുമെന്നും ബാബു വർഗീസ് പന്തയം വെച്ചിരുന്നു. യുഡിഎഫ് പ്രവർത്തകനായ ഉണ്ണി മാലയത്തിനോടായിരുന്നു പന്തയം. ഇന്നേവരെ മീശ വടിച്ചിട്ടില്ലെന്നും പാർട്ടി തോറ്റുവെന്ന് അറിഞ്ഞ ഉടനെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ എത്തി മീശ വടിക്കുകയായിരുന്നു എന്നും ബാബു വർഗീസ് പറഞ്ഞു.

മീശയെ അത്രയേറെ സ്‌നേഹിച്ചയാളാണ് താൻ. അത് വടിക്കേണ്ടിവന്നതിൽ വിഷമം തോന്നിയിരുന്നു. എന്നാൽ ഇതെല്ലാം പാർട്ടിക്ക് വേണ്ടിയാണ്. പറഞ്ഞ വാക്കിൽനിന്ന് മാറില്ല. എൽഡിഎഫ് അധികാരത്തിൽ വരുമെന്നാണ് പ്രതീക്ഷിച്ചത്. തോൽവിയിൽ വിഷമമുണ്ടെന്നും ബാബു വർഗീസ് പറയുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group