ഉപതിരെഞ്ഞടുപ്പിൽ നേട്ടം കൊയ്ത് ഇടതു മുന്നണി ; 30 ൽ 16 ഉം എൽ.ഡി.എഫിന് ; 12 യു.ഡി.എഫിന്; കോൺഗ്രസ് വിമതനും ജയം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തെ മുപ്പത് വാർഡുകളിലേക്ക് നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേരിയ മുൻതൂക്കം. എൽ.ഡി.എഫിന് 16 സീറ്റുകൾ ലഭിച്ചപ്പോൾ യു.ഡി.എഫിന് 12 സീറ്റുകൾ ലഭിച്ചു. എൽ.ഡി.എഫിൽ നിന്ന് അഞ്ചു സീറ്റുകൾ യു.ഡി.എഫ് പിടിച്ചെടുത്തപ്പോൾ നാലു സീറ്റുകൾ എൽ.ഡി.എഫ് പിടിച്ചെടുത്തു.
സി.പി.എം സർവതന്ത്രങ്ങളും പയറ്റിയ ഒഞ്ചിയത്ത് 328 വോട്ടിന്റ ഭൂരിപക്ഷത്തിലാണ് ആർ.എം.പി സ്ഥാനാർഥി പി ശ്രീജിത്തിന്റ ജയം. ഇതോടെ പഞ്ചായത്ത് ഭരണവും ആർ.എം.പിനിലനിർത്തി. ടി.പി ചന്ദ്രശേഖരന്റ കൊലപാതകവുമായി ബന്ധപ്പെട്ട് രാഷ്ട്രീയശ്രദ്ധ നേടിയ ഒഞ്ചിയത്ത് ആർ.എം.പിയുടെ ശക്തി ചോർന്നിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഉപതിരഞ്ഞെടുപ്പ് ഫലം. സി.പി.എം സർവതന്ത്രങ്ങളും പയറ്റിയ ഒഞ്ചിയത്ത് 328 വോട്ടിന്റ ഭൂരിപക്ഷത്തിലാണ് ആർ.എം.പി സ്ഥാനാർഥി പി ശ്രീജിത്തിന്റ ജയം. ഇതോടെ പഞ്ചായത്ത് ഭരണവും ആർ.എം.പി നിലനിർത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരം കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ ചാമവിളപ്പുറം, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ പ്ലാമ്ബഴിഞ്ഞി, ആലപ്പുഴ കരുവാറ്റ ഗ്രാമപഞ്ചായത്തിലെ നാരായണ വിലാസം, കോട്ടയം നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ കൈപ്പുഴ പോസ്റ്റാഫീസ്, എറണാകുളം കോട്ടപ്പടി ഗ്രാമപഞ്ചായത്തിലെ പ്ലാമുടി എന്നീ വാർഡുകളാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. മലപ്പുറം തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണവും കാവന്നൂർ ഗ്രാമപഞ്ചായത്ത് ഭരണവും എൽ.ഡി.എഫിന് ലഭിച്ചു. ഉപതിരഞ്ഞെടുപ്പ് നടന്ന കൊച്ചി കോർപറേഷൻ വൈറ്റില ജനത ഡിവിഷൻ എൽ.ഡി.എഫ് പിടിച്ചെടുത്തു.
വയനാട് നെന്മേനി പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫാണ് വിജയം നേടിയത്. പത്മനാഭനാണ് 169 വോട്ടുകൾക്ക് വിജയിച്ചത്. ഇതോടെ ഇടതുമുന്നണിക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം നഷ്ടമാകും.ആലപ്പുഴ ജില്ലാകോടതി വാർഡിൽ കോൺഗ്രസ് വിമതൻ ബി.മെഹബൂബ് വിജയിച്ചു. കണ്ണൂരും തൃശൂരും ഉപതിരഞ്ഞെടുപ്പ് നടന്ന വാർഡുകൾ എൽ.ഡി.എഫ് നിലനിർത്തി. തിരുവനന്തപുരം ജില്ലയിലെ ഒറ്റശേഖരമംഗലം, പത്തനംതിട്ട റാന്നി ഗ്രാമപഞ്ചായത്തിലെ പുതുശേരിമല, കൊല്ലത്തെ ചിറ്റുമല ബ്ലോക്കിലെ പെരുമൺ ഡിവിഷൻ എന്നിവിടങ്ങളിൽ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തി.