വികസന കുതിപ്പുമായി എൽ.ഡി.എഫ് മൂന്നാമതും അധികാരത്തിലെത്തും: എൻ.സി. പി. (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കെ. ആർ. രാജൻ

Spread the love

‍പാമ്പാടി: ആരോഗ്യ-വിദ്യാഭ്യാസ – സാമൂഹ്യ ക്ഷേമ രംഗങ്ങളിൽ സമഗ്രവികസനത്തിൻ്റെ സന്ദേശം ഉയർത്തിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെൻ്റ് തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് എൻ.സി. പി. (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ. രാജൻ പറഞ്ഞു.

പാമ്പാടിയിൽ കോൺഗസ്സ് -യു ഡി എഫ് അനുഭാവികളായിരുന്ന ഇരുപത്തഞ്ചോളം പേർ ശ്രീ പങ്ങട സോമൻ്റെ നേതൃത്വത്തിൽ എൻ.സി.പി (എസ്) ൽ ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.ആർ. രാജൻ.

വികസിത രാജ്യങ്ങളിലേതിനു സമാനമായ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ 2026-ൽ വീണ്ടും ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെൻ്റ് അധികാരത്തിലെത്തണമെന്നും, ഗവൺമെൻ്റിൻ്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുവാൻ എൻ.സി. പി (എസ്) സംസ്ഥാന വ്യാപകമായി പ്രചരണം സംഘടിപ്പിക്കുമെന്നും കെ.ആർ രാജൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൻ.സി.പി.യിൽ ചേർന്ന പങ്ങട സോമനെയും സഹപ്രവർത്തകരെയും പാമ്പാടിയിൽ ചേർന്ന യോഗത്തിൽ വച്ച് അദ്ദേഹം ഷാളണിയിച്ച് സ്വീകരിച്ചു.

എൻ.സി. പി. (എസ്) നിയോജക മണ്ഡലം പ്രസിഡൻ്റ് മാത്യു പാമ്പാടി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എൻ.സി.പി. (എസ്) ജില്ലാ പ്രസിഡൻ്റ് ബെന്നി മൈലാടൂർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഗ്ലാഡ്സൺ ജേക്കബ്, ബാബു കപ്പക്കാല , റെജി കൂരോപ്പട, എൻ.വൈ സി ജില്ലാ പ്രസിഡൻ്റ് പി.എസ്. ദീപു, രാധാകൃഷ്ണൻ ഓണമ്പള്ളി, ജോബി പള്ളിക്കത്തോട്, രാജശേഖരപ്പണിക്കർ, എബിസൺ കൂരോപ്പട, ബിജു തോമസ്, വിജയ കുമാർ, അനീഷ് അമല, എന്നിവർ പ്രസംഗിച്ചു.