
അഗതി മന്ദിരത്തിൽ അന്തേവാസികൾക്കൊപ്പം വി.എൻ വാസവൻ
സ്വന്തം ലേഖകൻ
കോട്ടയം: ദുഖവെള്ളി ദിനം അഗതിമന്ദിരത്തിലെ അന്തേവാസികൾക്കൊപ്പം സമയം ചിലവഴിച്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥി വിഎൻ വാസവൻ ,ദുഖവെള്ളിയാഴ്ച പ്രചരണ മൊഴിവാക്കിയാണ് സ്ഥാനാർത്ഥി മാങ്ങാനത്തെ അഗതിമന്ദിരത്തിലെത്തിയത് , ,ജീവകാരുണ്യ രംഗത്ത് നിറ സാന്നിദ്ധ്യായ സ്ഥാനാർത്ഥിയെ കുറിച്ച് ധാരാളം കേട്ടിരിക്കുന്നതായി അന്തേവാസികൾ ,നേരിട്ട് കാണാൻ കഴിഞ്ഞതിൽ സന്തോഷം പങ്ക് വെയ്ക്കാനും അവർ മറന്നില്ല ,എല്ലാവരോടും കുശലം പറഞ്ഞ് വിശേഷങ്ങൾ ചോദിച്ചറിഞ്ഞ സ്ഥാനാർത്ഥി ഉച്ചയ്ക്ക് ഭക്ഷണം വിളമ്പി അന്തേവാസികൾക്കൊപ്പം ആഹാരം കഴിച്ച ശേഷമാണ് മടങ്ങിയത് ,സ്ഥാനാർത്ഥിക്ക് അനുഗ്രഹവും തങ്ങളുടെ പ്രാർത്ഥനകളും ഒപ്പമുണ്ടാവുമെന്നും നല്ല മനുഷ്യ സ്നേഹിയുടെ വിജയം തങ്ങൾ മനസ്സുകൊണ്ടാഗ്രഹിക്കുന്നുവെന്നും തുറന്ന് പറഞ്ഞ് മനസ്സ് വ്യക്തമാക്കിയാണ് അഗതിമന്ദിരത്തിലെ അന്തേവാസികൾ സ്ഥാനാർത്ഥിയെ യാത്രയാക്കിയത് ,എൽ.ഡി.എഫ് നേതാക്കളായ പി.ജെ വർഗ്ഗീസ്സ് ,പി.കെ ആനന്ദകുട്ടൻ ,സാബു മുരിക്കവേലി എന്നിവരും സ്ഥാനാർത്ഥിയ്ക്കൊപ്പം ഉണ്ടായിരുന്നു