video
play-sharp-fill

ജന്മനാടിന്റെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി വി.എൻ വാസവൻ

ജന്മനാടിന്റെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി വി.എൻ വാസവൻ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പുതുപ്പള്ളിയുടെ മനസ്സ് വ്യക്തമാക്കി ഉജ്ജ്വല വരവേൽപ്പ് നൽകി നാട്ടുകാർ ,ജന്മനാടായ മറ്റക്കര മണലിൽ നിന്നായിരുന്നു വി.എൻ വാസവന്റെ ഞായറാഴ്ചത്തെ പര്യടന തുടക്കം ,വായിച്ചു വളർന്ന ഞ്ജാന പ്രകാശിനി വായനശാലയ്ക്ക് മുൻപിൽ ആവേശ തുടക്കം ,തുടർന്ന് തുറന്ന വാഹനത്തിൽ അടുത്ത കേന്ദ്രത്തിലേയ്ക്ക് ,കുരുത്തോല പെരുന്നാൾ ദിനത്തിൽ സ്വീകരണ കേന്ദ്രങ്ങൾ നിറഞ്ഞ് കവിഞ്ഞ് ജനകൂട്ടം ,വാദ്യമേളങ്ങളും ,നാടൻ കലാരൂപങ്ങളുമൊക്കെ ആയി സ്വീകരണം ഉത്സവമാക്കി നാട്ടുകാർ ,കാർഷികമേഖലയിൽ വാഴ കുലയും, പഴങ്ങളും ,ഇളനീരും ,റബർ ഷീറ്റും ,റബ്ബർ തൈയും വരെ സമ്മാനിച്ച് നാട്ടുകാർ ,കരിമ്പാ നി യിൽ റബ്ബർ കർഷകനായ കൃഷ്ണൻ കുട്ടിയാണ് റബർ ഷീറ്റ് നൽകി സ്ഥാനാർത്ഥിയെ വരവേറ്റത് ,പൂവത്തിളപ്പിൽ റബർ തൈയും സമ്മാനമായി ലഭിച്ചു ,ളാക്കാട്ടൂരിൽ കണിവെള്ളരി നൽകിയായിരുന്നു സ്വീകരണം ,കൂരോപ്പടയിലും ,മണർകാടും ,അയർ കുന്നത്തുമെല്ലാം വൻ വരവേൽപ്പാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് ,നൂറ് കണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയാണ് സ്ഥാനാർത്ഥിയെ സ്വീകരണ കേന്ദ്രത്തിലേയ്ക്ക് എതിരേറ്റത് ,രാത്രി വൈകി സ്വീകരണമവസാനിക്കുമ്പോൾ പുതുപ്പള്ളി ഇക്കുറി വി.എൻ.വിയ്ക്ക് ഒപ്പം എന്ന് വ്യക്തം