‘ആരോടും വോട്ട് വേണ്ടെന്ന് പറയില്ല’; എസ്ഡിപിഐയുമായി സിപിഎമ്മിന് ഒരുതരം ബന്ധവുമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍

Spread the love

കണ്ണൂർ: എസ്ഡിപിഐയുമായി സിപിഎമ്മിന് ഒരുതരം ബന്ധവുമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍. എന്നാല്‍ ആരോടും വോട്ട് വേണ്ടെന്ന് പറയില്ലെന്നും ബിജെപിയുമായി സിപിഎം ഡീല്‍ ഉണ്ടാക്കി എന്നുള്ള ആരോപണം അസംബന്ധമാണെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

video
play-sharp-fill

‘പ്രചാരണം വളരെ ശക്തമായി തന്നെ മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. ഇടതുപക്ഷ ജനാധിപത്യ ഗവണ്‍മെന്റിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങള്‍ക്ക് മുന്‍പിലുണ്ട്.

 

ആ അനുഭവങ്ങളുടെ അടിസ്ഥാന ത്തിലാണ് ജനങ്ങളുടെ പ്രതികരണം. പേരാമ്പ്ര മണ്ഡലത്തിലെ ജനങ്ങള്‍ എല്‍ഡിഎഫിനെ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുമെന്നാണ് പ്രതീക്ഷ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കഴിഞ്ഞ 10 വര്‍ഷത്തോളമായി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അവരോടൊപ്പം ചേര്‍ന്ന് പരിഹരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. വാഗ്ദാനങ്ങള്‍ നല്‍കിപ്പോയ യുഡിഎഫിനെ പോലെയല്ല, ഞങ്ങള്‍ പരമാവധി നടപ്പിലാക്കിയിട്ടുണ്ട്’. ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.