
തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും കേന്ദ്ര വിരുദ്ധ സമരത്തിന്. ജനുവരി 12ന് തിരുവനന്തപുരത്താണ് സമരം. ഇന്നത്തെ എല്‍ഡിഎഫ് യോഗത്തിലാണ് തീരുമാനം.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന ജാഥനടത്താനും ധാരണയായി.
തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെയാണ കേന്ദ്രവിരുദ്ധ സമരത്തിന് എല്‍ഡിഎഫ് ഇറങ്ങുന്നത്. ലോകസഭാ തിരഞ്ഞെടുപ്പിന്മുന്‍പ് ഡല്‍ഹിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ സമരത്തിന്റെ മാതൃകയിലാണ് തിരുവനന്തപുരത്തും സമരം നടത്തുന്നത്. സമരവേദി എവിടെ എന്ന് നിശ്ചയിച്ചിട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റങ്ങള്‍, ക്ഷേമ പെന്‍ഷനിലെ കേന്ദ്രവിഹിതം കുടിശിക, വായ്പാ പരിധി വെട്ടിക്കുറച്ചത് തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് മുഖ്യമന്ത്രിയും മന്ത്രിമാരും കേന്ദ്രവിരുദ്ധ സമരത്തിനിറങ്ങുന്നത്. തിരുവനന്തപുരത്തെ സമരത്തിന്റെ തുടര്‍ച്ചയായി മറ്റ് സമരങ്ങളും ആസൂത്രണം ചെയ്യുന്നുണ്ട്. തദ്ദേശതിരഞ്ഞെടുപ്പിലെ തോല്‍വിയുടെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടുളള തിരുത്തല്‍ നടപടിയായിട്ട് കൂടിയാണ് കേന്ദ്രവിരുദ്ധ സമരത്തെ സിപിഐഎം കാണുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന തല ജാഥ നടത്താനും ഇന്നത്തെ എല്‍ഡിഎഫ് യോഗത്തില്‍ ധാരണയായി.




