
കോഴിക്കോട്: ബേപ്പൂരില്‍ യുഡിഎഫ് സ്ഥാനാർഥി പി വി അൻവറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാൻ ഒരുങ്ങി എല്‍ ഡി എഫ്.
എല്‍ഡിഎഫ് സ്ഥാനാർഥി പി എ മുഹമ്മദ് റിയാസിനെതിരെ പി വി അൻവർ വ്യക്തിഹത്യ നടത്തുന്നുവെന്നാരോപിച്ചാണ് പരാതി നല്‍കാൻ ഒരുങ്ങുന്നത്. രാഷ്ട്രീയം പറയുന്നതിന് പകരം മരുമോനിസം, പിണറായിസം എന്നിവയിലൂടെ മുഹമ്മദ് റിയാസിനെയും മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെയും കടന്നാക്രമിക്കുന്നു എന്നതാണ് പരാതിയില്‍ പറയുന്നത്.ഇന്ന് തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനാണ് എല്‍ ഡി എഫ് തീരുമാനം.
അതേസമയം, നേരത്തെ തന്നെ യുഡിഎഫ് സ്ഥാനാർഥിയായ പിവി അൻവർ തന്റെ മത്സരം പിണറായിസത്തിനും മരമോനിസത്തിനും എതിരായിട്ടാണെന്ന് പ്രഖ്യാപിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനം പോളിങ്ങ് ബൂത്തിലെത്താൻ ഇനി ഒരാഴ്ച മാത്രമാണ് ബാക്കിയുള്ളത്. കളം പിടിക്കാനായി പ്രചാരണം ശക്തമാക്കുകയാണ് മൂന്ന് മുന്നണികളും.



