പോസ്റ്ററിൽ ഐ എ എ എസ്, പുലിവാൽ പിടിച്ച് സരിൻ, ഭിത്തിയിൽ കയറ്റി റിട്ടേണിങ് ഓഫീസർ!
സ്വന്തം ലേഖകൻ
പാലക്കാട്: ഒറ്റപ്പാലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായ ഡോ. സരിത്തിനെതിരെ വരണാധികാരിയുടെ നോട്ടീസ്. തിരഞ്ഞെടുപ്പ് പോസ്റ്ററുകളിൽ പേരിനൊപ്പം ഐഎഎഎസ് എന്ന് സ്ഥാനപ്പേര് തെറ്റുധരിപ്പിക്കും വിധം നല്കിയതിനെതിരായിട്ടാണ് നടപടി സ്വീകരിച്ചത്.
ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗട്സ് സർവീസിലെ ഉദ്യോഗസ്ഥനായിരുന്ന സരിൻ 5 വർഷം മുൻപ് രാജി വെച്ചിരുന്നു. എന്നാൽ ഈ വസ്തുത മറച്ചു വെച്ച് വോട്ടർമാരെ തെറ്റു ധരിപ്പിക്കുന്നതിനായി വ്യാജ പ്രചരണം നടത്തി എന്നാണ് കണ്ടെത്തിയിട്ടുള്ളത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സോഷ്യൽ മീഡിയ പ്രചാരണത്തിനാണ് കൂടുതലായും ഇത്തരം പോസ്റ്ററുകൾ ഉപയോഗപ്പെടുത്തിയിരുന്നത്. നവ മാധ്യമങ്ങളിലടക്കം ഇത്തരത്തിൽ വ്യാജപ്രചാരണം ഉണ്ടായത് പ്രശ്നത്തിന്റെ വ്യാപ്തി കൂട്ടുന്നു. പോസ്റ്ററിൽ നിന്നും ഉടൻ തന്നെ ഐഎഎസ് നീക്കം ചെയ്യാൻ വരണാധികാരി കൂടെയായ ഒറ്റപ്പാലം സബ് കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.
Third Eye News Live
0