രക്തസാക്ഷികളുടെ നാമത്തില്‍ എല്‍ഡിഎഫ് അംഗത്തിന്റെ സത്യപ്രതിജ്ഞ; റദ്ദ് ചെയ്ത് വീണ്ടും ചൊല്ലിച്ച്‌ വരണാധികാരി

Spread the love

ചാലക്കുടി: രക്തസാക്ഷികളുടെ നാമത്തിലുള്ള എല്‍ഡിഎഫ് അംഗത്തിന്റെ സത്യപ്രതിജ്ഞ റദ്ദാക്കി വീണ്ടും സത്യപ്രതിജ്ഞ ചൊല്ലിച്ചു.

video
play-sharp-fill

ചാലക്കുടി നഗരസഭയിലെ അഞ്ചാം വാര്‍ഡ് കൗണ്‍സിലര്‍ നിധിന്‍ പുല്ലന്റെ സത്യപ്രതിജ്ഞ റദ്ദാക്കിയാണ് വരണാധികാരി ഇദ്ദേഹത്തെക്കൊണ്ട് വീണ്ടും സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചത്.
ധീരരക്തസാക്ഷികളുടെ നാമത്തില്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നു എന്നാണ് നിധിന്‍ പുല്ലന്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പറഞ്ഞത്.

എന്നാല്‍, വരണാധികാരി ഇടപെട്ട് ഇത് റദ്ദ് ചെയ്യുകയും വീണ്ടും പുതിയതായി സത്യപ്രതിജ്ഞ എടുപ്പിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group