തിരുവനന്തപുരം സെൻട്രലിൽ അപ്രതീക്ഷിത നീക്കവുമായി എൽഡിഎഫ്; സുധീർ കരമന ഇടത് സ്വതന്ത്രൻ  

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിൽ ചലച്ചിത്രതാരവും സ്കൂൾ പ്രിൻസിപ്പലുമായ സുധീർ കരമനയെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൻ ഇടതുമുന്നണി തീരുമാനിച്ചു. സിപിഎമ്മും ജനാധിപത്യ കോൺഗ്രസും ഇതുസംബന്ധിച്ച് ധാരണയിലെത്തിയിട്ടുണ്ട്. സിഎംപി നേതാവ് സി.പി. ജോൺ യുഡിഎഫ് സ്ഥാനാർത്ഥിയായും, കരമന ജയൻ ബിജെപിക്കായും മത്സരരംഗത്തുമുണ്ട്.

video
play-sharp-fill

വെങ്ങാനൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രിൻസിപ്പലായ സുധീർ കരമന ഇടതുപക്ഷ പ്രവർത്തകനുമാണ്. 1993ൽ അധ്യാപകനായി സേവനം ആരംഭിച്ച അദ്ദേഹം തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിൽ ജോലി ചെയ്തു. തുടർന്ന് ഖത്തറിലെ എംഇഎസ് ഇന്ത്യൻ സ്കൂളിലും പ്രവർത്തിച്ചു. 1998ൽ വെങ്ങാനൂർ സ്കൂളിൽ ചേർന്ന അദ്ദേഹം 2003ൽ പ്രിൻസിപ്പലായി ചുമതലയേറ്റു.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഭൂമിശാസ്ത്രത്തിൽ ബിരുദവും ഗവൺമെന്റ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ നിന്ന് വിദ്യാഭ്യാസ ബിരുദവും നേടിയിട്ടുണ്ട്. സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലായിരുന്നു ആദ്യ ജോലി. 2006ൽ പത്മകുമാർ സംവിധാനം ചെയ്ത ‘വാസ്തവം’ സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച സുധീർ കരമന, നടൻ കരമന ജനാർദനൻ നായരുടെയും ജയയുടെയും മൂത്ത മകനാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group