ഇടതുസർക്കാരിന്റെ കീഴിൽ പട്ടിക വിഭാഗജനത നട്ടം തിരിയുന്നു ജോസ് കെ.മാണി എം.പി
സ്വന്തം ലേഖകൻ
കോട്ടയം: പട്ടികവിഭാഗ ജനത പോരാട്ടം നടത്തി പടുത്തുയർത്തിയ കമ്മ്യൂണിസ്റ്റ് പാർട്ടികൾ നേതൃത്വം കൊടുക്കുന്ന ഇടതുസർക്കാരിന്റെ കീഴിൽ പട്ടികജാതി വർഗ്ഗങ്ങളും ദളിത് പിന്നോക്കങ്ങളും നട്ടം തിരിയുകയാണെന്ന് കേരളാ കോൺഗ്രസ് (എം) വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി പറഞ്ഞു.
ഭരണഘടനാ പരിരക്ഷയുള്ള ഈ വിഭാഗങ്ങളുടെ കാലികവുംന മൗലികവുമായ പ്രശ്നങ്ങളും സംവരണങ്ങളും തുല്യനീതിയും അട്ടിമറിക്കുന്ന കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ സാമൂഹ്യനീതി വിരുദ്ധ നിലപാടുകൾക്കെതിരെ ശക്തമായ ചെറുത്തുനിൽപ്പ് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളാ ദളിത് ഫ്രണ്ട് (എം) സംസ്ഥാന നേതൃയോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്ടികജാതി-വർഗ്ഗ നയം പ്രഖ്യാപിക്കുക. പട്ടികജാതി വിഭാഗജീവനക്കാർ പെൻഷനായി പിരിഞ്ഞ് പോകുന്ന തസ്തികകളിൽ പകരം നിയമനം നടത്തുക. പട്ടികവിഭാഗങ്ങൾക്കുവേണ്ടി തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിച്ചിരുന്ന കോച്ചിംഗ് സെന്റർ പൂട്ടിയത് ഉടൻ തുറക്കുക, ഭൂമി, തൊഴിൽ, വിദ്യാഭ്യാസം എന്നിവയിലെ കടുത്ത അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ യോഗത്തിൽ ആവശ്യപ്പെട്ടു.
പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോയി ഏബ്രഹാം എക്സ് എം.പിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദളിത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡണ്ട് ഉഷാലയം ശിവരാജൻ, അഡ്വ. ജോബ് മൈക്കിൾ, തോമസ് എം.മാത്തുണ്ണി, സണ്ണി തെക്കേടം, ജോസ് പുത്തൻകാല,ജോസഫ് ചാമക്കാല തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് സംസ്ഥാന കമ്മിറ്റി പുന:സംഘടനയിൽ ഉഷാലയം ശിവരാജൻ (പ്രസിഡണ്ട്) കൊല്ലം, മിനി ബാബു (വൈസ് പ്രസിഡണ്ട്) കോട്ടയം, കെ. ശശി (വൈസ് പ്രസസിഡണ്ട്) ആലപ്പുഴ, ബാബു മനയ്ക്കപ്പറമ്പൻ (ഓഫീസ് ജനറൽ സെക്രട്ടറി) എറണാകുളം, എം.സി ജയകുമാർ (ജനറൽ സെക്രട്ടറി) പത്തനംതിട്ട, വിശ്വാമിത്രൻ (ജനറൽ സെക്രട്ടറി) കൊല്ലം, മാങ്കാങ്കുഴി രാധാകൃഷ്ണൻ (ജനറൽ സെക്രട്ടറി) ആലപ്പുഴ, രാമചന്ദ്രൻ അള്ളുംപുറം (ജനറൽ സെക്രട്ടറി, കോട്ടയം), സാം ജോർജ്ജ് (ട്രഷറർ, ഇടുക്കി) എന്നിവരെ തെരഞ്ഞെടുത്തു.