പിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ ; ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കാൻ സാധ്യത : പ്രതീക്ഷയോടെ കേരളം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഇടത് സർക്കാരിന്റെ അവസാന ബജറ്റ് നാളെ. കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്നതിനിടയിലാണ് ധനമന്ത്രി തോമസ് ഐസക് നാളെ നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുന്നത്.
അതുകൊണ്ട് തന്നെ കൂടുതൽ ക്ഷേമ പദ്ധതികൾ ബജറ്റിലുണ്ടാകുമെന്നാണ് സൂചന. ഒപ്പം വനിതകളുടെ ക്ഷേമത്തിനു കൂടുതൽ പ്രാധാന്യം നൽകുന്ന പദ്ധതികൾ ബജറ്റിലുണ്ടാകും. ക്ഷേമ പെൻഷൻ തുക 100 രൂപ കൂടി വർധിപ്പിക്കാൻ സാധ്യതയുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം സാമ്പത്തിക ബാധ്യത എത്ര തന്നെയായാലും കോവിഡ് വാക്‌സിൻ സൗജന്യമായിരിക്കുമെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. കേരള പര്യടനത്തിൽ വിവിധ ജില്ലകളിൽ മുഖ്യമന്ത്രി നടത്തുന്ന കൂടിക്കാഴ്ചകളിൽ നിന്ന് ഉയർന്ന് വരുന്ന നിർദേശങ്ങൾ കൂടി പരിഗണിച്ചായിരിക്കും ഇത്തവണ ബജറ്റ് അവതരിപ്പിക്കുക.
പിണറായി വിജയൻ സർക്കാരിനു വേണ്ടി തോമസ് ഐസക് അവതരിപ്പിക്കുന്ന ആറാം ബജറ്റാണ് ഇത്തവണത്തേത്ത്. അതേസമയം ധനമന്ത്രിയെന്ന നിലയിൽ തോമസ് ഐസക് അവതരിപ്പിക്കാൻ പോകുന്ന 12-ാമത്തെ ബജറ്റ് കൂടിയായിരിക്കും. ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന നേട്ടം 13 തവണ ബജറ്റ് അവതരിപ്പിച്ച കെ.എം.മാണിക്കൊപ്പമാണ്.