video
play-sharp-fill

അന്ന് ‘എല്ലാ ശരിയാവും’, ഇന്ന് ‘ഉറപ്പാണ് എല്‍ഡിഎഫ് ; പുതിയ തിരഞ്ഞെടുപ്പ് പരസ്യ വാചകവുമായി എൽഡിഎഫ്

അന്ന് ‘എല്ലാ ശരിയാവും’, ഇന്ന് ‘ഉറപ്പാണ് എല്‍ഡിഎഫ് ; പുതിയ തിരഞ്ഞെടുപ്പ് പരസ്യ വാചകവുമായി എൽഡിഎഫ്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : നിയമ സഭാ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പുതിയ തിരഞ്ഞെടുപ്പ് പരസ്യ വാചകവുമായി എൽഡിഎഫ് രംഗത്ത്. ‘ഉറപ്പാണ് എൽഡിഎഫ്’ എന്നാണ് പുതിയ പരസ്യവാചകം. ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലക്കെട്ടുകളുമുണ്ട്.

മുഖ്യമന്ത്രിയുടെ ചിത്രത്തോടെയാണ് പരസ്യ ബോർഡുകൾ. സർക്കാർ നടപ്പാക്കിയ വികസന-ക്ഷേമ പദ്ധതികളുടെ ചിത്രങ്ങളും ബോർഡിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ പരസ്യബോർഡുകൾക്ക് പുറമേ സോഷ്യൽ മീഡിയയിലും ഉറപ്പാണ് എൽഡിഎഫ് ഹാഷ് ടാഗ് ക്യാംപയിനും എൽഡിഎഫ് പ്രചരണ വിഭാഗം ഉദ്ദേശിക്കുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

പുതിയ പരസ്യവാചകമുള്ള പ്രചാരണ ബോർഡുകൾ കൊച്ചിനഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.
എൽഡിഎഫ് വരും എല്ലാം ശരിയാകുമെന്നായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പരസ്യവാചകം.ഇത് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.