
സ്വന്തംലേഖകൻ
തിരുവനന്തപുരം: തിരുവനന്തപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി ദിവാകരന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് തീയിട്ടു. നെയ്യാറ്റിന്‍കരയിലെ അതിയന്നൂരുള്ള കമ്മിറ്റി ഓഫീസാണ് തീയിട്ട് നശിപ്പിച്ചത്.ഇന്നലെ രാത്രിയാണ് സംഭവം. ദിവാകരന്റെ വിജയം ഉറപ്പിച്ചതിനാലാണ് എതിരാളികള്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് തീയിട്ടതെന്ന് എല്‍ഡിഎഫ് ആരോപിച്ചു.