play-sharp-fill
1980 മുതല്‍ എല്‍ഡിഎഫ് കണ്‍വീനര്‍മാരായിരുന്നത് ഒമ്പതുപേർ; പിവി കുഞ്ഞിക്കണ്ണന്‍ മുതല്‍ ടിപി രാമകൃഷ്ണന്‍ വരെ നീളുന്ന പട്ടികയിൽ വീണവരും വാണവരുമായി നിരവധി നേതാക്കന്മാർ…

1980 മുതല്‍ എല്‍ഡിഎഫ് കണ്‍വീനര്‍മാരായിരുന്നത് ഒമ്പതുപേർ; പിവി കുഞ്ഞിക്കണ്ണന്‍ മുതല്‍ ടിപി രാമകൃഷ്ണന്‍ വരെ നീളുന്ന പട്ടികയിൽ വീണവരും വാണവരുമായി നിരവധി നേതാക്കന്മാർ…

ഒമ്പത് പേരാണ് 1980 മുതല്‍ എല്‍ഡിഎഫ് കണ്‍വീനര്‍മാരായിരുന്നത്. പിവി കുഞ്ഞിക്കണ്ണന്‍ മുതല്‍ ടിപി രാമകൃഷ്ണന്‍ വരെ നീണ്ടുനില്‍ക്കുന്നു ആ പട്ടിക.

പിവി കുഞ്ഞിക്കണ്ണന് പിന്നാലെ ടികെ രാമകൃഷ്ണന്‍


എല്‍ഡിഎഫിന്റെ ആദ്യ കണ്‍വീനര്‍ സിപിഎമ്മിലെ പിവി കുഞ്ഞിക്കണ്ണനായിരുന്നു. എംവി രാഘവനൊപ്പം ചേര്‍ന്ന് ബദല്‍ രേഖയുടെ ഭാഗമായി നടപടി നേരിട്ടതോടെ കണ്‍വീനര്‍ 1986ല്‍ സ്ഥാനം ഒഴിഞ്ഞു. പകരമെത്തിയത് ടികെ രാമകൃഷ്ണന്‍. ഒന്നരവര്‍ഷം കണ്‍വീനര്‍ സ്ഥാനത്ത് തുടര്‍ന്ന ടികെ രാമകൃഷ്ണന്‍ പിന്നീട് നായനാര്‍ മന്ത്രിസഭയില്‍ സഹകരണ മന്ത്രിയായി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരുപതിറ്റാണ്ട് എല്‍ഡിഎഫ് കണ്‍വീനര്‍ ആയിരുന്ന എംഎം ലോറന്‍സ്

ടികെ രാമകൃഷ്ണന് ശേഷം എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് എത്തിയത് എംഎം ലോറന്‍സാണ്. ഒരു പതിറ്റാണ്ട് മുന്നണി രാഷ്ട്രീയത്തെ നയിച്ചു. പാലക്കാട് സിപിഎം സംസ്ഥാന സമ്മേളനത്തില്‍ സേവ് സിപിഎം ഫോറവുമായി അച്ചടക്ക നടപടി നേരിട്ടതോടെ കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞു

കൂടുതല്‍ കാലം കണ്‍വീനര്‍ പദവിയില്‍ ഇരുന്നത് വൈക്കം വിശ്വന്‍

ലോറന്‍സിന് പിന്നാലെയാണ് വിഎസ് അച്യുതാനന്ദന്‍ എല്‍ഡിഎഫ് കണ്‍വീനറാകുന്നത്. സിഐടിയു പക്ഷത്ത് നിന്ന് കണ്‍വീനര്‍ സ്ഥാനം പിടിച്ചെടുത്ത വിഎസ് 2001 വരെ മുന്നണിയെ നയിച്ചു. വിഎസ് പ്രതിക്ഷ നേതാവായതോടെ പാലോളി അഞ്ച് വര്‍ഷം മുന്നണിയെ നയിച്ചു. തദ്ദേശമന്ത്രിയായി പാലോളി സ്ഥാനമേറ്റതോടെ വൈക്കം വിശ്വന്‍ പുതിയ കണ്‍വീനറായി. വൈക്കം വിശ്വനാണ് കൂടതല്‍ കാലം എല്‍ഡിഎഫ് കണ്‍വീനറായി പ്രവര്‍ത്തിച്ചത്.

സെക്രട്ടറിസ്ഥാനത്തും കണ്‍വീനര്‍ സ്ഥാനത്തും ഒരേ ഒരാള്‍ എ വിജയരാഘവന്‍

വൈക്കം വിശ്വന് പിന്നാലെ എല്‍ഡിഎഫ് കണ്‍വീനറായി എത്തിയത് എ വിജയരാഘവന്‍. നാലുവര്‍ഷം 2018- മുതല്‍ 2022വരെ സ്ഥാനത്ത് തുടര്‍ന്നു. 2020ല്‍ കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയപ്പോള്‍ പകരം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

2022-ല്‍ കണ്ണൂരില്‍ വച്ച്‌ നടന്ന ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോ അംഗമായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇപി ജയരാജന്‍ കണ്‍വീനര്‍ സ്ഥാനത്ത് എത്തുന്നത്.

ഇപിക്ക് പകരം ടിപി രാമകൃഷ്ണന്‍

രണ്ടുവര്‍ഷം മാത്രമാണ് ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടര്‍ന്നത്. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി നടത്തിയ കൂടിക്കാഴ്ചയാണ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ കാരണമായത്.

ഇപിക്ക് പകരമായാണ് മുന്‍ മന്ത്രി കൂടിയായ ടിപി രാമകൃഷ്ണന്‍ എത്തുന്നത്. വര്‍ഗ-ബഹുജന സംഘടനകളുടെ അമരക്കാരനായുള്ള ടിപിയുടെ പ്രവര്‍ത്തനം മുന്നണിക്കും സിപിഎമ്മിനും കരുത്തേകുമെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി നേതൃത്വം.