
മങ്കട: എസ്.ഡി.പി.ഐ ഉള്‍പ്പെടെയുള്ളവരുടെ വോട്ട് സ്വീകരിക്കുമെന്ന് മങ്കടയിലെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി കുന്നത്ത് മുഹമ്മദ്. എല്‍.ഡി.എഫിന്റെയും ജനാധിപത്യ വിശ്വാസികളുടെയും പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളില്‍നിന്ന് നല്ല പ്രതീക്ഷയാണ് ലഭിക്കുന്നത്. മനസ്സിന് സമാധാനമുള്ളൊരു പ്രതീക്ഷയാണത്. വിജയിക്കുമെന്ന് ഉറപ്പുണ്ട്. ഒരു സ്വതന്ത്ര സ്ഥാനാർഥിയെന്ന നിലയില്‍ എല്ലാവരോടും വോട്ട് ചോദിച്ചിട്ടുണ്ട്. നല്ല വോട്ട്, ചീത്ത് വോട്ട് എന്ന് പറഞ്ഞ് മാറ്റിവെക്കുന്നില്ല. എല്ലാവരുടെയും വോട്ട് സ്വീകരിക്കും. എല്ലാ ജനാധിപത്യ വിശ്വാസികളുടെയും വോട്ട് സ്വീകരിക്കും. അല്ലാതെ പാകിസ്താന്റെയും അമേരിക്കയുടെയും വോട്ട് പോയി സ്വീകരിക്കാൻ കഴിയില്ലല്ലോ എന്നും മുഹമ്മദ് പറഞ്ഞു.
മങ്കടയിലെ എസ്.ഡി.പി.ഐ സ്ഥാനാർഥിയെ എന്തുകൊണ്ടു പിൻവലിച്ചു എന്നറിയില്ല. ഇടതു സ്ഥാനാർഥിയെ മാറ്റി തന്നെ പിന്തുണക്കാനുള്ള തീരുമാനത്തില്‍ എല്‍.ഡി.എഫ് അണികള്‍ക്കുണ്ടായ ആശയക്കുഴപ്പം മാറിയോ എന്നറിയില്ല. ഇടതുപക്ഷം പിന്തുണച്ചതില്‍ സന്തോഷം. അവരോടൊത്തുള്ള പോക്കില്‍ ആത്മവിശ്വാസമുണ്ട്. ലീഗില്‍ നിന്നും അടിയൊഴുക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group


