
കാസര്‍കോട്: സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ഒരു വോട്ടും വേണ്ടെന്ന് പറയില്ലെന്ന് മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ആര്‍ ജയാനന്ദ.
എല്ലാ വിഭാഗം വോട്ടുകളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ പിന്തുണ സംബന്ധിച്ച പൊതുനിലപാട് സംസ്ഥാന നേതൃത്വം പറയുമെന്നും കെ ആര്‍ ജയാനന്ദ പറഞ്ഞു.
‘എനിക്ക് ബിജെപിക്കാര് വോട്ട് ചെയ്യാറുണ്ട്. ലീഗുകാര്‍ വോട്ട് ചെയ്തിട്ടുണ്ട്. എല്ലാ സാധാരണ പാര്‍ട്ടിയിലും നല്ല മനുഷ്യരുണ്ട്. ആ മനുഷ്യരുടെ മനസിലുള്ളത് ഇടതുപക്ഷം ജയിക്കുക എന്നതാണ്. ആ ആഗ്രഹം ഞങ്ങള്‍ വേണ്ടെന്ന് പറയുന്നില്ല. അവരുടെ ആഗ്രഹം നിറവേറ്റും. അത്രയേയുള്ളു. ഇന്നയാളുകളുടെ വോട്ട് വേണ്ടെന്ന് ഒരു സ്ഥാനാര്‍ത്ഥിയും പറയില്ല. അത് സംസ്ഥാന കമ്മിറ്റി പറയും’, കെ ആര്‍ ജയാനന്ദ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രാദേശിക വികാരം എല്‍ഡിഎഫിന് അനുകൂലം എന്നത് എസ്ഡിപിഐയുടെ മാത്രം അഭിപ്രായമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഡിഎഫും ബിജെപിയും മത ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെന്നും മഞ്ചേശ്വരത്ത് 2006 ആവര്‍ത്തിക്കുമെന്നും കെ ആര്‍ ജയാനന്ദ പറഞ്ഞു.



