എല്‍ഡിഎഫ് മേഖലാജാഥകള്‍ക്ക് വേണ്ടത്ര സ്വീകാര്യതയുണ്ടായില്ലെന്ന് സിപിഐ; ഒരു സംസ്ഥാന ജാഥ മതിയായിരുന്നുവെന്നും സംസ്ഥാന എക്സിക്യൂട്ടീവില്‍ അഭിപ്രായം

Spread the love

തിരുവനന്തപുരം: എല്‍ഡിഎഫ് സംഘടിപ്പിച്ച മൂന്ന് മേഖലാജാഥകളും പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ലെന്ന വിമർശനവുമായി സിപിഐ.

video
play-sharp-fill

പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ജാഥകളെ സംബന്ധിച്ച വിമർശനം ഉയർന്നത്. ജാഥകള്‍ക്ക് പൊതുസമൂഹത്തില്‍ വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ലെന്ന് സിപിഐ ചൂണ്ടിക്കാട്ടി.

പ്രമുഖ നേതാക്കളുടെ സാന്നിധ്യം പോലും ജനപങ്കാളിത്തമായി മാറിയില്ലെന്നുമാണ് സിപിഐ വിലയിരുത്തല്‍.
എം.വി. ഗോവിന്ദൻ പങ്കെടുത്ത വടക്കൻ മേഖലാ ജാഥയില്‍ പോലും വേദികളില്‍ കസേരകള്‍ ഒഴിഞ്ഞുകിടന്നതായി നേതാക്കള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതുപോലെ തന്നെ ബിനോയ് വിശ്വം നയിച്ച തെക്കൻ മേഖലാ ജാഥയ്ക്കും ശ്രദ്ധേയമായ ജനപിന്തുണ ലഭിച്ചില്ലെന്നാണ് എക്സിക്യൂട്ടീവ് വിലയിരുത്തല്‍. മൂന്ന് മേഖലാജാഥകള്‍ക്ക് പകരം ഒരു സംസ്ഥാന ജാഥ മതിയായിരുന്നുവെന്നും അഭിപ്രായമുയർന്നു.