സംസ്ഥാനത്ത് വെള്ളക്കരം കൂട്ടാൻ എൽ ഡി എഫ് അനുമതി ; ആയിരം ലിറ്ററിന് മുകളില്‍ സ്ലാബ് അടിസ്ഥാനത്തിലായിരിക്കും വര്‍ധനവ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം കൂട്ടാനുള്ള ശുപാര്‍ശ ഇന്ന് ചേര്‍ന്ന ഇടതുമുന്നണി യോഗം അംഗീകരിച്ചു. ലിറ്ററിന് ഒരു പൈസ നിരക്കിലായിരിക്കും നിരക്ക് വര്‍ധിക്കുക. ആയിരം ലിറ്ററിന് മുകളില്‍ സ്ലാബ് അടിസ്ഥാനത്തിലായിരിക്കും വര്‍ധന ഉണ്ടാവുക. അടുത്ത മന്ത്രിസഭാ യോഗത്തില്‍ വെള്ളക്കരം കൂട്ടാനുള്ള തീരുമാനം ഉണ്ടായേക്കും.
വെള്ളക്കരം കൂട്ടണമെന്ന ജലവിഭവവകുപ്പിന്റെ ശുപാര്‍ശയ്ക്ക് ഇന്ന് ചേര്‍ന്ന ഇടതുമുന്നണി യോഗമാണ് അംഗീകാരം നല്‍കിയത്. ഒരു ലിറ്ററിന് ഒരു പൈസ നിരക്കില്‍ വെള്ളക്കരം വര്‍ധിപ്പിക്കണമെന്നാണ് ജലവിഭവ വകുപ്പ് ശുപാര്‍ശ നല്‍കിയതെന്ന് ഇടതുമുന്നണി യോഗതീരുമാനങ്ങള്‍ വിശദീകരിക്കവേ, ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജല അതോറിറ്റിക്ക് 2391 കോടി രൂപയുടെ നഷ്ടം ഉണ്ട്. നിലവില്‍ ജീവനക്കാര്‍ക്ക് ശമ്പളം പോലും നല്‍കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് ജല അതോറിറ്റി. ജല അതോറിറ്റിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ വെള്ളക്കരം കൂട്ടണമെന്ന ജലവിഭവവകുപ്പിന്റെ ശുപാര്‍ശയ്ക്ക് ഇടതുമുന്നണി യോഗം അംഗീകാരം നല്‍കിയതായും ഇ പി ജയരാജന്‍ പറഞ്ഞു. എന്നാല്‍ ബിപിഎല്‍ കുടുംബങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കുമെന്നും അദ്ദേഹം അറിയിച്ചു.