video
play-sharp-fill

പാലക്കാട് നവീകരിച്ച റോഡിൻ്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പേ ജനകീയ ഉദ്ഘാടനം; തടഞ്ഞ് വിളംബര ജാഥയുമായി എത്തിയ എൽഡിഎഫ് പ്രവർത്തകർ; സ്ഥലത്ത് സംഘർഷം; സംഭവം റോഡ് നാളെ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യാനിരിക്കെ

Spread the love

പാലക്കാട്: നവീകരിച്ച റോഡിൻ്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പെ ജനകീയ ഉദ്ഘാടനം നടത്താനുള്ള ശ്രമം തടഞ്ഞ് എൽഡിഎഫ് പ്രവർത്തകർ.

പാലക്കാട് കാഞ്ഞിരപ്പുഴ- ചിറക്കൽപടി റോഡ് ജനകീയ ഉദ്ഘാടനം നടത്താനുള്ള ഒരുക്കത്തിനിടെയാണ് സംഘർഷം ഉണ്ടായത്. വിളംബര ജാഥയുമായെത്തിയ എൽഡിഎഫ് പ്രവർത്തകർ ജനകീയ വേദിപ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതോടെയാണ് സംഘർഷാവസ്ഥയായത്.

പിന്നീട് പൊലീസ് നിർദേശമനുസരിച്ച് ഉദ്ഘാടനം നടത്താതെ ജനകീയ വേദി പിരിഞ്ഞുപോവുകയായിരുന്നു. എട്ട് കിലോമീറ്റർ എട്ടു വർഷം നീണ്ട കാത്തിരിപ്പിനു ശേഷമാണ് റോഡ് നവീകരണം പൂ൪ത്തിയാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനകീയ വേദി നടത്തിയ സമരങ്ങളുടെ ഭാഗമായാണ് റോഡ് നവീകരിച്ചതെന്നാണ് ജനകീയ വേദിയുടെ അവകാശവാദം. അതേസമയം നാളെ ഉച്ചയ്ക്ക് 12 ന് മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികൾ പങ്കെടുക്കും.