play-sharp-fill
ഇടതു പക്ഷത്തിന് മുൻ തൂക്കം പ്രവചിച്ച് ന്യൂസ് 18 ൻ: കേരളത്തിൽ 13 ഇടത്ത് ഇടത് വിജയിക്കും

ഇടതു പക്ഷത്തിന് മുൻ തൂക്കം പ്രവചിച്ച് ന്യൂസ് 18 ൻ: കേരളത്തിൽ 13 ഇടത്ത് ഇടത് വിജയിക്കും

സ്വന്തം ലേഖകൻ
കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയെന്ന് എല്ലാ സർവേകളും പ്രവചിച്ച കേരളത്തിൽ ഇടതിന് ആശ്വാസ വാർത്തയുമായി സിഎൻഎൻ ന്യൂസ് 18 ൻ സർവേ ഫലം. ഇടത് മുന്നണി 11 മുതൽ 13 സീറ്റ് വരെ നേടിയേക്കാമെന്നാണ് ന്യൂസ് 18 സർവെയുടെ കണക്ക് കൂട്ടൽ. യുഡിഎഫ് വിജയിക്കുന്നത് 3 മുതൽ 5 സീറ്റിൽ വരെയാണ് എന്നും പ്രവചിക്കുന്നുണ്ട്. എൻഡിഎ അക്കൗണ്ട് തുറക്കുന്നെങ്കിൽ അത് ഒരു സീറ്റിൽ മാത്രമായി ഒതുങ്ങുമെന്ന വിലയിരുത്തലും സിഎൻഎൻ ന്യൂസ് 18 പങ്കുവയ്ക്കുന്നു.
ഭൂരിപക്ഷം സർവെകളും കേരളത്തിൽ യുഡിഎഫ് മുന്നേറ്റം പ്രവചിക്കുമ്പോഴാണ് തീർത്തും വ്യത്യസ്ഥമായ ഫല സൂചനയുമായി സിഎൻഎൻ ന്യൂസ് 18 എത്തുന്നത്. ന്യൂസ് നേഷനാകട്ടെ ഇടതുപക്ഷത്തിന് 5 മുതൽ 7 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. മറ്റ് സർവ്വെകളെല്ലാം ഇടതുപക്ഷത്തിന് 4 സീറ്റുവരെയാണ് നേടാനാകുകയെന്നാണ് പ്രവചിച്ചിരിക്കുന്നത്.