ബാറുകളും ബിവറേജുകളും തുറക്കും; സ്‌കൂളുകൾ പാടില്ല; ലോക്ക് ഡൗണിൽ വീട്ടിലിരുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് മുട്ടൻ പണി; മുഖ്യമന്ത്രിയുടെ നാലാം ലോക്ക് ഡൗൺ നിർദേശങ്ങൾ ഇങ്ങനെ
തേർഡ് ഐ് ബ്യൂറോ
കോട്ടയം: നാലാം ഘട്ട ലോക്ക് ഡൗണിന് സംസ്ഥാന സർക്കാർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. കൂടുതൽ ഇളവുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും എല്ലാം കർശനമായ നിയന്ത്രണത്തിന്റെ അടിസ്ഥാനത്തിലാവും നടക്കുക. മേയ് 31 വരെ കേന്ദ്ര സർക്കാർ ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് തന്നെയാവും സംസ്ഥാനത്തും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. പൊതുമാദണ്ഡങ്ങൾ അനുസരിച്ച് നിയന്ത്രണങ്ങൾ സംസ്ഥാനത്തും ഉണ്ടാകും.
സംസ്ഥാനത്തെ നിയന്ത്രണങ്ങളും ഇളവുകളും ഇങ്ങനെ
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്‌കൂളുകൾ കോളേജുകൾ കോച്ചിംങ് സെന്ററുകൾ അനുവദനീയമല്ല.
ഓൺലൈൻ വിദൂര വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കും.
നിബന്ധനകളോടു കൂടി അനുവദിക്കുന്നവ
ജില്ലയ്്ക്കകത്തുള്ള പൊതുഗതാഗതം
ജലഗതാഗതം അടക്കം അനുവദിക്കും
സീറ്റിംങ് കപ്പാസിറ്റിയുടെ അൻപത് ശതമാനം മാത്രം ആളുകളെ അനുവദിക്കും
നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല.
ജില്ലയ്ക്കുള്ളിലെ വാഹനങ്ങളുടെയും ആളുകളുടെയും സഞ്ചാരത്തിന് തടസമുണ്ടാകില്ല.
കണ്ടെയ്ൻമെന്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ തടസമുണ്ടാകില്ല.
അന്തർ ജില്ലാ യാത്രകൾക്കു പൊതുഗതാഗതം ഉണ്ടാകില്ല.
രാവിലെ ഏഴു മുതൽ വൈകിട്ട് എട്ടു വരെ പ്രത്യേക യാത്രാപാസ് വേണ്ട.
തിരിച്ചറിയൽ കാർഡ് കയ്യിൽ കരുതിയാൽ മതി.
കോവിഡ് 19 ജോലിയിൽ ഏർപ്പെട്ടവർ, അവശ്യ സർവീസിലെ സർക്കാർ ജീവനക്കാർ എന്നിവർക്ക് സമയപരിധി ബാധകമല്ല.
ഇലക്ട്രീഷ്യൻമാർ ടെക്‌നീഷ്യൻമാർ എന്നിവർ ട്രേഡ് ലൈസൻസ് വാങ്ങണം
മറ്റു ജില്ലകളിലേയ്ക്കു യാത്ര ചെയ്യുന്നതിനു പൊലീസിന്റെയോ, കളക്ടറുടെയോ പാസ്
സ്ഥിരമായി ദൂരെ ജില്ലകളിലേയ്ക്കു യാത്ര ചെയ്യുന്നവർ പ്രത്യേക യാത്രാ പാസ് നേടണം.
കണ്ടെയ്ൻമെന്റ് സോണുകളിൽ പ്രവേശനത്തിന് നിരീക്ഷണം ഉണ്ടാകും.
അനുവദനീയമായ പ്രവർത്തികൾക്കു പുറമേ
ഒറ്റപ്പെട്ടു പോയ വിദ്യാർത്ഥികൾ, ബന്ധുക്കൾ എന്നിവരെ കൂട്ടിക്കൊണ്ടു വരുന്നതിനും, വീടുകളിൽ പോകുന്നതിനും, ജോലി ഇടങ്ങളിൽ കുടുങ്ങിയവർക്കും വീടുകളിൽ പോകുന്നതിനും അനുവാദം നൽകും. മറ്റ് അടിയന്തര ആവശ്യങ്ങൾക്കും അന്തർജില്ലാ യാത്ര അനുവദിക്കും.
സ്വകാര്യ വാഹനങ്ങൾക്കും ടാക്‌സിയിലും നാലു ചക്രവാഹങ്ങളിൽ ഡ്രൈവർക്കു പുറമേ രണ്ടു പേർക്കും ,കുടുംബാണെങ്കിൽ മൂന്നു പേർക്കും യാത്ര ചെയ്യാം. ഓട്ടോറിക്ഷകളിൽ ഡ്രൈവർക്കു പുറമേ ഒരാളെയും കുടുംബമാണെങ്കിൽ മൂന്നു പേരെയും. ഇരുചക്രവാഹനങ്ങളിൽ കുടുംബാംഗമാണെങ്കിൽ ഒപ്പം ഒരാളെ കൂടെ കൂട്ടാം.
കണ്ടെയ്ൻമെന്റ് സോണുകളിലും പുറത്തേയ്ക്കുമുള്ള യാത്ര അനുവദനീയമല്ല. അടിയന്തരമായി ഇത്തരം സ്ഥലത്ത് എത്തുന്നവർ 14 ദിവസം ഹോം ക്വാറന്റൈനോ, സ്ഥാപന ക്വാറന്റൈനോ സ്വീകരിക്കേണ്ടി വരും. സർക്കാർ ജീവനക്കാർക്കും സന്നദ്ധ സേവകർക്കും ഇത് ബാധകമല്ല.
65 വയസിൽ താഴെ പ്രായമുള്ളവർ, തുടർരോഗ ബാധ ഉള്ളവർ, ഗർഭിണികൾ കുട്ടികൾ എന്നിവർ വീടുകളിൽ തന്നെ കഴിയണം.
വാണിജ്യസ്ഥാപനങ്ങളും മറ്റ് വ്യാപാര സ്വകാര്യ സ്ഥാപനങ്ങളും , മാളുകൾ പ്രവർത്തനാനുമതി ഇല്ല. ഷോപ്പിംങ് കോപ്ലക്‌സുകൾ ഉണ്ട്. ഇവിടെ ഒരു ദിവസം ആകെയുള്ള കടകളുടെ അൻപത് ശതമാനം തുറന്ന് പ്രവർത്തിക്കാം. ഈ വ്യവസ്ഥയിൽ കടകൾ തുറക്കാൻ അനുമതി നൽകി. ഏതു ദിവസം ഏതു കട തുറക്കണം എന്ന് ഷോപ്പിംങ് കോപ്ലക്‌സിലെ കൂട്ടായ്മ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അനുമതിയോടെ തീരുമാനിക്കാം
ബാർബർ ഷോപ്പുകൾ എസി ഒഴിവാക്കി, ഹെയർകട്ടിംങ് , ഹെയർ ഡ്രസിംങ്, ഷേവിംങ് ജോലികൾക്ക് ഉപയോഗിക്കാം. ഒരു സമയം രണ്ടു പേരിൽ കൂടുതൽ കാത്തു നിൽക്കാൻ പാടില്ല. ഒരേ ടവൽ ഒരാളിൽ കൂടുതൽ ഉപയോഗിക്കാൻ പാടില്ല. കസ്റ്റമർ തന്നെ ടവൽ കൊണ്ടുവരിക.
റെസ്റ്ററന്റുകളിലെ ടേക്ക് എവേ കൗണ്ടറുകളിൽ രാത്രി ഒൻപത് മണിവരെ ഭക്ഷണം വിതരണം ചെയ്യാം. രാത്രി പത്ത് വരെ ഓൺലൈൻ ഡോർ ഡെലിവറി ചെയ്യാം.
ബിവറേജസ് ഔട്ട ലൈറ്റുകളും ബാറുകളിലും ആഹാര വിതരണത്തിനും നിബന്ധന പാലിച്ച് തുറക്കാം. ഈ സംവിധാനം നിവിൽ വരുന്ന ദിവസം ക്ലബുകളിൽ ഒരു സമയത്ത് അഞ്ചു ആളുകളിൽ അധികം വരില്ല എന്ന് ഉറപ്പാക്കി സാമൂഹിക അകലം പാലിച്ച് അംഗങ്ങൾക്ക് മദ്യവും ആഹാരവും പാഴ്‌സലായി ഉപയോഗിക്കാം. ടെലഫോൺ വഴിയുള്ള ബുക്കിംങോ മറ്റുള്ള മാർഗങ്ങളോ ഉപയോഗിക്കാം. പ്രവേശനം അംഗങ്ങൾക്കു മാത്രം. കള്ളും ആഹാരവും നിലവിലുള്ള വ്യവസ്ഥ അനുസരിച്ച് ഉപയോഗിക്കാം.
സർക്കാർ ഓഫിസുകളിൽ 50 ശതമാനം ജീവനക്കാർ ഹാജരാകണം. ശേഷിക്കുന്നവർ വീടുകളിൽ ഇരുന്ന് ജോലി ചെയ്യണം. ആവശ്യമെങ്കിൽ മേലുദ്യോഗസ്ഥന്റെ നിർദേശാനുസരണം ഓഫിസിൽ എത്തണം. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ശനിയാഴ്ച ദിവസം സർക്കാർ ഓഫിസുകൾക്കു അവധി ദിവസമായിരിക്കും.
തൊട്ടടുത്തുള്ള ജില്ലയിലേയ്ക്കു ഔദ്യോഗിക തിരിച്ചറിയിൽ രേഖ ഉപയോഗിച്ച് യാത്ര ചെയ്യാം. സ്ഥിരമായി യാത്ര ചെയ്യുന്നവർ മേലധികാരിയുടെ സാക്ഷ്യപത്രം കയ്യിൽ കരുതണം. ലോക്ക് ഡൗണിന് ശേഷം ഓഫിസിൽ എത്താത്തവർ രണ്ടു ദിവസത്തിനകം അതത് ജില്ലയിലേയ്ക്കു എത്തണം. ഇത്തരത്തിൽ എത്താൻ സാധിക്കാത്തവർ അവർ ഇരിക്കുന്ന സ്ഥലത്തെ ജില്ലാ കളക്ടറുടെ മുന്നിൽ ഹാജരാകണം. ഇവരെ കോവിഡ് കൺട്രോളിനായി ഉപയോഗിക്കാം.
പരീക്ഷാ നടത്തിപ്പിന് മുന്നൊരുക്കത്തിനായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കാം. ഇതിനായി ശനിയാഴ്ച ഒഴിവ് ബാധകമല്ല.
കേന്ദ്ര സർക്കാർ ഓഫിസുകൾ കേന്ദ്ര സർക്കാർ നിബന്ധനയ്ക്കു അനുസരിച്ചു പ്രവർത്തിക്കും.
പൊതുമേഖലാ സ്ഥാപനങ്ങളിൽ അധിക സാമ്പത്തിക ബാധ്യതയില്ലാതെ ക്രമീകരണം നടത്താം.
വിവാഹചടങ്ങളുകൾ 50 ആളുകളെയും, മരണാനന്തരചടങ്ങുളിൽ 20 ആളുകളെയും പങ്കെടുപ്പിച്ച് മാത്രം നടത്തുക. ഹോസ്റ്റലുകളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുക.
ബ്രേക്ക് ദി ചെയിൻ ക്യാമ്പെയിന്റെ ഭാഗമായി സാനിറ്റൈസർ ഉപയോഗിക്കുക.
നാളെ സ്ഥാപനങ്ങൾ തുറന്ന ശേഷം ശുചീകരിക്കുക. ബുധനാഴ്ച മുതൽ സ്ഥാപനങ്ങൾ പ്രവർത്തിക്കുക.
എല്ലാ പ്രവർത്തികളും ശാരീരിക അകലം പാലിച്ച് ചെയ്യുക. ആറടി അകലം പാലിക്കുക. 1.8 മീറ്റർ
അനുവദനീയമല്ലാത്ത രാത്രി യാത്രകൾ ഒഴിവാക്കുന്നതിനായി നിരോധിത ഉത്തരവുകൾ നടപ്പാക്കും.
ആവശ്യമുള്ളയിടത്ത് അത്തരം ഉത്തരവ് പുറപ്പെടുവിക്കുക.
ഏഴുമണിക്ക് യാത്ര അവസാനിപ്പിക്കാൻ സാധിക്കാത്തവരുടെ രാത്രി യാത്രകൾ ഈ ഗണത്തിൽ പെടുത്തേണ്ടതില്ല.
സ്വർണം പുസ്തകം തുടങ്ങിയ സ്പർശനം കൂടുതൽ ഉണ്ടാകുന്ന സ്ഥലങ്ങളിൽ കൂടുതൽ ശ്രദ്ധ ഉണ്ടാകണം.
ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഞായറാഴ്ച പൂർണമായും ലോക്ക് ഡൗൺ പാലിക്കേണ്ടതാണ്.
തുടർ പ്രവർത്തനം ആവശ്യമായ നിർമ്മാണ യൂണിറ്റുകളും സപ്ലൈ ചെയിനുകളും ചരക്ക് വാഹനങ്ങളുടെ ഗതാഗതവും അനുവദിക്കുന്നു.
ആരാധനയുടെ ഭാഗമായി കർമ്മങ്ങളും ആരാധനയും നടത്താൻ ആരാധനാലയത്തിലേയ്ക്കു പോകാൻ സാധിക്കും.
പ്രഭാത നടത്തം സൈക്ലിംങ് നടത്താം.
ഞായറാഴ്ച യാത്ര പൊലീസിന്റെ പാസോടെ നടത്താം.
എല്ലാ ജില്ലകളിലും ആവശ്യമെങ്കിൽ മാർഗനിർദേശങ്ങൾക്ക് ഉപരിയായ നിയന്ത്രണം ഏർപ്പെടുത്താൻ സാധിക്കും. ജില്ലാ ദുരന്ത നിവാരണ കേന്ദ്രത്തിന് ഇതിനുള്ള അധികാരം.
നിയന്ത്രണം ലംഘിക്കുന്നവർക്ക് എതിരെ കേസെടുക്കും.