ലക്ഷറി കാറുകളുടെ എംബ്ലം അടിച്ചുമാറ്റുന്ന വിരുതന്മാർ പിടിയിൽ

Spread the love

സ്വന്തം ലേഖിക

പന്തീരാങ്കാവ്: ലക്ഷറി കാറുകളുടെ എംബ്ലം മോഷ്ടിച്ച കേസിൽ നാല് കൗമാരക്കാർ പൊലീസ് പിടിയിൽ.പന്തീരാങ്കാവ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകളിലാണ് എസ്.എസ്.എൽ.സി പ്ലസ്ടു ക്ലാസുകളിൽ പഠിക്കുന്നവർ പിടിയിലായത്.

പെരുമണ്ണ, വെള്ളായിക്കോട് ഭാഗങ്ങളിലുള്ള കാറുകളുടെ എംബ്ലങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ നഷ്ടമായത്. വീടിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങളിൽ നിന്ന് എംബ്ലം അഴിച്ചെടുക്കുകയായിരുന്നു. മോഷണം നടന്ന വീടുകളിലൊന്നിലെ സി.സി.ടി.വി ദൃശ്യങ്ങളിലൂടെയാണ് കുട്ടികളെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. യു ട്യൂബ് വഴിയാണത്രേ കുട്ടികൾക്ക് എംബ്ലം അഴിച്ചെടുക്കുന്നതിന്റെ പരിശീലനം ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ പൊലീസ് കുട്ടികളെ ഗുണദോഷിച്ച് വിടുകയായിരുന്നു. ബൈക്കുകൾ ഉൾപടെ വാഹനങ്ങളിലെ ബാറ്ററി മോഷ്ടിച്ച വിദ്യാർത്ഥികളെ ആഴ്ചകൾക്ക് മുമ്പ്് പൊലീസ് പിടികൂടിയിരുന്നു. കുട്ടികളെ കുറിച്ചുള്ള രക്ഷിതാക്കളുടെ അശ്രദ്ധ ഇത്തരം സംഭവങ്ങൾ വർദ്ദിക്കാൻ ഇടയാക്കിയിട്ടുണ്ടെന്ന് പൊലീസ് അധികൃതർ വ്യക്തമാക്കുന്നു.