
കോട്ടയം : ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്സ് സംഘടിപ്പിച്ച അഭിഭാഷക അവകാശ സംരക്ഷണ ദിനത്തിൻ്റെ കോട്ടയം ജില്ലാ തല ഉത്ഘാടനം അഡ്വ: തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
ഇന്ന് രാവിലെ 10.30 ന് കോട്ടയം ബാർ അസോസിയേഷൻ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡൻ്റ് അഡ്വ: പി സതീഷ്ചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. ദിനാചരണത്തിൻ്റെ കോട്ടയത്തെ മറ്റ് കോർട്ട് സെൻ്ററ്റുകളായ വൈക്കം, പാലാ, ഇരാറ്റുപേട്ട കാഞ്ഞിരപ്പള്ളി ചങ്ങനാശ്ശേരി എന്നീ കേന്ദ്രങ്ങളിലും പ്രതിഷേധ ദിനം ആചരിച്ചു.
അഭിഭാഷകർക്കെതിരെ വർദ്ധിച്ച് വരുന്ന അതിക്രമങ്ങൾക്കെതിരെ സംരംക്ഷണം ഉറപ്പ് വരുത്തുന്നതിലേക്ക് നിയമനിർമ്മാണ നടമെന്നുള്ള ആവശ്യം കേരള നിയമസഭയിൽ ഉന്നയിക്കുമെന്ന് കോട്ടയത്ത് നടന്നയോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷണൻ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉയർത്തിയ ചെക്ക് കേസുകളിലെയും കുടുംബ കോടതികളിലെയും ഫീസ് വർദ്ധന പിൻതീർപ്പാക്കുവാൻ സർക്കാർ തയ്യാറാകാത പക്ഷം പ്രത്യക്ഷ സമരപരിപാടികൾ സംഘടിപ്പിക്കണമെന്ന് യോഗത്തിൽ സംസാരിച്ച കെ പി സി സി സെക്രട്ടറി അഡ്വ: റ്റോമി കല്ലാനി ആവശ്യപ്പെട്ടു. യോഗത്തിൽ യൂണിറ്റ് പ്രസിഡൻറ് അനിൽ ജി. മാധവപള്ളി സ്വാഗതം ആശംസിച്ചു. യുഡിഎഫ് കോട്ടയം ജില്ലാ കൺവീനർ അഡ്വ: ഫിൽസൺ മാത്യൂസ്, ഡി സി സി വൈസ് പ്രസിഡൻ്റ് അഡ്വ. ജി.ഗോപകുമാർ, മുൻ ജില്ലാ പ്രസിഡൻ്റ് അഡ്വ: കെ.എ പ്രസാദ്,
സംസ്ഥാന ജന:സെക്രട്ടറി അഡ്വ: രഞ്ചിത് ജോൺ, സംസ്ഥാന സെക്രട്ടറി അഡ്വ: റോബിൻ എബ്രഹാം, അഡ്വ: ജോർജ്ജ് വി തോമസ്, സംസ്ഥാന സമിതി അംഗം അഡ്വ: മാനുവൽ വർഗ്ഗീസ് സീനിയർ അഭിഭാഷകൻ അഡ്വ: രാജഗോപാൽ രവീന്ദ്രനാഥൻപിള്ള എന്നിവർ സംസാരിച്ചു. യോഗത്തിന് ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി അഡ്വ: മജേഷ് പി ബി നന്ദി പറഞ്ഞു.