ജൂനിയർ അഭിഭാഷകയെ അതിക്രൂരമായി മർദ്ദിച്ച സംഭവം : ബെയ്‌ലിൻ ദാസിനെ 6 മാസത്തേക്ക് സസ്‌പെൻഡ് ചെയ്യുമെന്ന് ബാർ കൗൺസിൽ ; ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങും

Spread the love

തിരുവനന്തപുരം: വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷകയായ ശ്യാമിലി ജസ്റ്റിനെ സീനിയർ അഭിഭാഷകനായ ബെയ്‌ലിൻ ദാസ് മർദ്ദിച്ച സംഭവത്തിൽ നടപടിയുമായി ബാർ കൗൺസിൽ. നിലവിൽ ഒളിവിലുള്ള ഇയാളെ 6 മാസത്തേക്ക് സസ്‌പെൻഡ് ചെയ്യും.

ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങും. ശിക്ഷാ കാലാവധിയിൽ ഇയാൾക്ക് പ്രാക്ടീസ് ചെയ്യാൻ സാധിക്കില്ല. നേരത്തെ ഇയാളെ ബാർ അസോസിയേഷൻ സസ്‌പെൻഡ് ചെയ്തിരുന്നു.

വൈകീട്ട് ബാർ കൗൺസിൽ ഓൺലൈനായി യോഗം ചേരും. 5 മാസം ഗർഭിണി ആയിരുന്ന സമയത്തും ബെയ്‌ലിൻ ദാസ് ഇവരെ മർദിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group