![കോടതി വരാന്തയിൽ അഭിഭാഷക ദമ്പതിമാരുടെ കയ്യാങ്കളി കോടതി വരാന്തയിൽ അഭിഭാഷക ദമ്പതിമാരുടെ കയ്യാങ്കളി](https://i0.wp.com/thirdeyenewslive.com/storage/2019/02/LAWYER-5.jpg?fit=1024%2C768&ssl=1)
കോടതി വരാന്തയിൽ അഭിഭാഷക ദമ്പതിമാരുടെ കയ്യാങ്കളി
സ്വന്തം ലേഖകൻ
പാലക്കാട്: പാലക്കാട് സിവിൽ സ്റ്റേഷനിലെ കോടതി സമുച്ചയത്തിൽ അഭിഭാഷക ദമ്പതികൾ തമ്മിൽ കയ്യാങ്കളി. ഇരുവരും തമ്മിലുള്ള കേസിനായെത്തിയ ജില്ലയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ കോടതിക്കു മുന്നിൽ അഭിഭാഷകയായ ഭാര്യയുമായി ആരംഭിച്ച തർക്കമാണു പിന്നീട് അടിപിടിയിലെത്തിയത്. അരിശം മൂത്ത അഭിഭാഷകൻ ഭാര്യയുടെ കാറിന്റെ കാറ്റ് അഴിച്ചുവിടുകയും ചില്ല് തല്ലിപ്പൊട്ടിക്കുകയും ചെയ്തു . കോടതി വളപ്പിലുണ്ടായിരുന്നവർ തടിച്ചു കൂടിയെങ്കിലും തടയാനോ പ്രശ്‌നത്തിലിടപെടാനോ ആരും ശ്രമിച്ചില്ല. പിങ്ക് പൊലീസ് എത്തി ഭാര്യയെ കോടതിയിൽ നിന്നു മാറ്റിയതോടെയാണ് സംഘർഷത്തിനു അയവുവന്നത്.
Third Eye News Live
0