video
play-sharp-fill

കൂട്ടുകാർക്കൊപ്പം പിറന്നാൾ ആഘോഷം..! ലോ കോളേജ് വിദ്യാർത്ഥിനി പുഴയിൽ മുങ്ങി മരിച്ചു..!!

കൂട്ടുകാർക്കൊപ്പം പിറന്നാൾ ആഘോഷം..! ലോ കോളേജ് വിദ്യാർത്ഥിനി പുഴയിൽ മുങ്ങി മരിച്ചു..!!

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: കൂട്ടുകാർക്കൊപ്പം പിറന്നാൾ ആഘോഷിക്കാൻ പോയ വിദ്യാർഥിനി മുങ്ങിമരിച്ചു. കിളിമാനൂർ മഹാദേവേശ്വരം ക്ഷേത്രത്തിന് സമീപം അനിതാസിൽ തുളസീധരൻ നായർ-അനിത ദമ്പതികളുടെ മകൾ മീനു തുളസീധരൻ (20) ആണ് മുങ്ങി മരിച്ചത്.

ഇന്ന് വൈകുന്നേരം ചടയമംഗലം പള്ളിക്കലിന് സമീപം ഈരാറ്റിൽ പള്ളിക്കൽ പുഴയിലായിരുന്നു (വട്ടത്തിലാർ) അപകടം സംഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം ഗവ.ലോ കോളജിലെ വിദ്യാർഥിനിയാണ്. കോളജിലെ വിദ്യാർഥികൾക്കൊപ്പം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി പോയതായിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സംഭവത്തിൽ ചടയമംഗലം പൊലീസ് കേസെടുത്തു. നാളെ പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കാരം നടക്കും. സാനു തുളസീധരൻ, ജാനു തുളസീധരൻ എന്നിവർ സഹോദരങ്ങളാണ്.