ക്ഷേത്രങ്ങളില്‍ കാണിക്കയിടുന്നതിനേക്കാള്‍ നല്ലത് വേശ്യാലങ്ങളില്‍ പൈസ കൊടുക്കുന്നതാണ്; ഹിന്ദു ക്ഷേത്രങ്ങളെയും സന്യാസികളെയും അപമാനിക്കുന്ന പ്രസ്താവനകൾ നടത്തിയ മുസ്ലിം പണ്ഡിതൻ മുജാഹിദ് ബാലുശ്ശേരിക്കെതിരായ കേസിലെ വിചാരണ ആരംഭിച്ചു; 9 വര്‍ഷത്തെ നിയമപോരാട്ടമെന്ന് പ്രതീഷ് വിശ്വനാഥ്

Spread the love

കൊച്ചി: ഹിന്ദു ക്ഷേത്രങ്ങളെയും സന്ന്യാസികളെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയ ഇസ്‌ലാമിക പ്രഭാഷകൻ മുജാഹിദ് ബാലുശ്ശേരിക്കെതിരായ വിചാരണ ആരംഭിച്ചു.

ഇതേത്തുടർന്ന് ഇയാളുടെ പാസ്പോർട്ട് സറണ്ടർ ചെയ്യുവാൻ കോടതി നിർദ്ദേശിച്ചു. അന്തിമവിധി വരുവോളം മുജാഹിദ് ബാലുശ്ശേരിക്ക് രാജ്യം വിടാൻ ആവില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

2016-ൽ നടത്തിയ ഒരു പ്രസംഗത്തിലാണ് ഇയാൾ വിവാദപരാമർശങ്ങൾ ഉന്നയിച്ചത്. ക്ഷേത്രങ്ങളില്‍ കാണിക്കയിടുന്നതിനേക്കാള്‍ നല്ലതു വേശ്യാലങ്ങളില്‍ പൈസ കൊടുക്കുന്നതാണെന്നും, കൂടാതെ അമൃതാനന്ദമയി ദേവിയുടെ അടുത്ത് പോകുന്നത് മോശപ്പെട്ട കാര്യമാണ് എന്നുമായിരുന്നു പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സംഭവത്തെത്തുടര്‍ന്ന് എഎച്ച്‌പി നേതാവ് പ്രതീഷ് വിശ്വനാഥ് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഈ പരാതിയിന്മേലെടുത്ത കേസിലെ വിചാരണയാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. ഹിന്ദു സമൂഹത്തെ അപമാനിച്ചവരോടുള്ള നിയമനടപടികള്‍ ശക്തമാക്കേണ്ടതുണ്ടെന്നും, മതമൗലികവാദത്തിനെതിരായ പോരാട്ടം നീതി ലഭിക്കുന്നതുവരെ തുടരുമെന്നുമാണ് പ്രതീഷ് വിശ്വനാഥിന്റെ പ്രതികരണം.