play-sharp-fill
ലുസെ‌യ്‌നിൽ തിളങ്ങി നീരജ് ചോപ്ര ; ലോസാന്‍ ഡയമണ്ട് ലീഗ് അത്ലറ്റിക്സ് ജാവലിന്‍ ത്രോയിൽ രണ്ടാം സ്ഥാനം

ലുസെ‌യ്‌നിൽ തിളങ്ങി നീരജ് ചോപ്ര ; ലോസാന്‍ ഡയമണ്ട് ലീഗ് അത്ലറ്റിക്സ് ജാവലിന്‍ ത്രോയിൽ രണ്ടാം സ്ഥാനം

സ്വന്തം ലേഖകൻ

ലോസാന്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്): ലോസാന്‍ ഡയമണ്ട് ലീഗ് അത്ലറ്റിക്സ് ജാവലിന്‍ ത്രോയില്‍ സീസണിലെ മികച്ച ദൂരം(89.49 മീറ്റര്‍) കണ്ടെത്തിയ ഇന്ത്യയുടെ ലോകചാമ്പ്യന്‍ നീരജ് ചോപ്രക്ക് രണ്ടാം സ്ഥാനം. ഗ്രനഡയുടെ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് മീറ്റ് റെക്കോഡോടെ ( 90.61 മീറ്റര്‍) ഒന്നാം സ്ഥാനം നേടി.

ജര്‍മനിയുടെ ജൂലിയന്‍ വെബര്‍ (87.08) മൂന്നാമതായി. തുടക്കത്തില്‍ ഫോം കണ്ടെത്താന്‍ വിഷമിച്ച നീരജ് ആറാമത്തെ ഏറിലാണ് പാരീസ് ഒളിമ്പിക്‌സില്‍ വെള്ളിനേടിയ ദൂരം (89.45) മെച്ചപ്പെടുത്തി രണ്ടാമതെത്തിയത്. സീസണിലെ താരത്തിന്റെ മികച്ച പ്രകടനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എങ്കിലും ഇപ്പോഴും 90 മീറ്റര്‍ എന്നത് നീരജിന് മുന്നില്‍ പിടികൊടുക്കാതെ നില്‍ക്കുന്നു. ആദ്യ അഞ്ച് ശ്രമങ്ങളില്‍ 82.10, 83.21, 83.13, 82.34, 85.58 എന്നിങ്ങനെയായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പ്രകടനം. ദോഹ ഡയമണ്ട് ലീഗിലും (88.36) നീരജ് ഇത്തവണ രണ്ടാമതെത്തിയിരുന്നു. പാരീസില്‍ ഒളിമ്പിക് റെക്കാഡോടെ സ്വര്‍ണം നേടിയ പാകിസ്താന്റെ അര്‍ഷദ് നദീം ലോസാനില്‍ മത്സരിച്ചില്ല.