play-sharp-fill
തല മൊട്ടയടിച്ച് ലതികാ സുഭാഷ്; സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; ലതികാ സുഭാഷ് പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചത് സീറ്റ് നിഷേധത്തില്‍ പ്രതിഷേധിച്ച്

തല മൊട്ടയടിച്ച് ലതികാ സുഭാഷ്; സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; ലതികാ സുഭാഷ് പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചത് സീറ്റ് നിഷേധത്തില്‍ പ്രതിഷേധിച്ച്

സ്വന്തം ലേഖകന്‍

കോട്ടയം: സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. സീറ്റ് നിഷേധത്തില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷ തല മുണ്ഡനം ചെയ്തു. 14 സീറ്റെങ്കിലും വനിതകള്‍ക്ക് നല്‍കുമെന്ന് പ്രതീക്ഷിച്ചു. തനിക്ക് സീറ്റ് തരാത്തത് കടുത്ത അനീതിയാണ്-ലതികാ സുഭാഷ് പറഞ്ഞു.

പ്രീഡിഗ്രി കാലം മുതല്‍ 40 വര്‍ഷമായി കോണ്‍ഗ്രസിന്റെ കൊടി നെഞ്ചേറ്റുന്ന മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷ ലതികാ സുഭാഷിന് സീറ്റ് നല്‍കാതെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മര്യാദകേടാണെന്ന് ലതികയ്‌ക്കൊപ്പമുള്ള പ്രവര്‍ത്തകര്‍ വ്യക്തമാക്കി. കോട്ടയം ജില്ല പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

”2000 മുതല്‍ എല്ലാ തെരഞ്ഞെടുപ്പുകാലത്തും തന്റെ പേരുകേള്‍ക്കും. പിന്നെ മറ്റാരെങ്കിലും വരും. 2011ല്‍ മലമ്പുഴയില്‍ പോയി മത്സരിക്കാന്‍ പാര്‍ട്ടി പറഞ്ഞു. മത്സരിച്ചുതോറ്റ് അപവാദം കേട്ടാണ് തിരിച്ചുവന്നത്.
മക്കളാകാന്‍ പ്രായമുള്ളവര്‍വരെ മൂന്നുതവണ എം.എല്‍.എമാരായി. മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷക്ക് പോലും അര്‍ഹിക്കുന്ന പരിഗണനയില്ലെങ്കില്‍ അപമാനിക്കുന്നതിന് തുല്യമാണത്.’ ലതികാ സുഭാഷ് വ്യക്തമാക്കി.