വിയ്യൂർ ജയിലിലെ റിമാൻഡ് തടവുകാരന് ‘വയറുവേദന ‘; ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതിയുടെ മലദ്വാരത്തിനുള്ളിൽ കവറിൽ പൊതിഞ്ഞ നിലയിൽ എന്തോ ഉണ്ടെന്ന് എക്സ്റേ റിപ്പോർട്ട്..! മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പുറത്തെടുത്ത സാധനം കണ്ട് ഞെട്ടി പോലീസുകാർ…!
സ്വന്തം ലേഖകൻ
തൃശ്ശൂര്‍: റിമാൻഡ് തടവുകാരന്റെ മലദ്വാരത്തിനുള്ളിൽ നിന്നും കവറിൽ പൊതിഞ്ഞ നിലയിൽ ബീഡി കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ ശേഷം വിയ്യൂർ ജയിലിലേക്ക് തിരിച്ചുകൊണ്ടുവന്ന റിമാൻഡ് തടവുകാരാനാണ് മണിക്കൂറുകളോളം പോലീസുകാരെ വട്ടംകറക്കിയത്.
വിയ്യൂർ അതീവ സുരക്ഷാ ജയിലിലെ തടവുകാരനായ പത്തനംതിട്ട തിരുവല്ല സ്വദേശി സൂരജിനെ ഇന്നലെ രാവിലെയാണ് ചാലക്കുടി കോടതിയിൽ കൊണ്ടു പോയത്. വധശ്രമം, മോഷണം തുടങ്ങിയ കേസുകളിൽപ്പെട്ട ഇയാൾ, മാള പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ആറ് മാസത്തിലധികമായി ജയിലിൽ കഴിയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോടതിയിൽ നിന്നും തിരിച്ചെത്തിയ ശേഷം സൂരജ് അസ്വസ്ഥനായി കാണപ്പെട്ടു. അവശനായ ഇയാളെ ജയിലധികൃതർ തൃശൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു.
വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതിയുടെ മലദ്വാരത്തിനുള്ളിൽ കവറിൽ പൊതിഞ്ഞ് എന്തോ കടത്താൻ ശ്രമിച്ചതായി എക്സറേയിൽ കണ്ടെത്തി.
തുടർന്ന് സൂരജിനെ അടിയന്തിരമായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ഡോക്ടർ നിർദേശം നൽകി. മയക്കുമരുന്നോ മൊബൈൽ ഫോണോ ആണ് ഉള്ളിലെന്നായിരുന്നു എല്ലാവരുടെയും സംശയം.
മരുന്ന് നൽകി ഉള്ളിലുള്ള സാധനം പുറത്തുവരാൻ ജയിൽ ഉദ്യോഗസ്ഥർ കാത്തിരുന്നു. ഒടുവിൽ മൂന്നര മണിക്കൂർ ഡോക്ടർമാർ പണിപ്പെട്ട് ആ വിലപ്പിടിപ്പുള്ള വസ്തു പുറത്തെടുത്തു.
ഇൻസുലേഷൻ ടേപ്പ് ചുറ്റിപ്പൊതിഞ്ഞ നിലയിൽ ഒരു കെട്ട് ബീഡി ആയിരുന്നു ഇത്. നേരത്തെ മുന്നിൽ പോയ മറ്റൊരു തടവുകാരൻ മൊബൈൽ ഇതുപോലെെ കടത്തുകണ്ടാണ് താൻ ബീഡി മലദ്വാരത്തിൽ കടത്തിയതെന്നാണ് സൂരജിന്‍റെ മൊഴി.
പ്രാഥമിക ചികിത്സക്ക് ശേഷം സൂരജിനെ ജയിലിലേക്ക് തിരിച്ചുകൊണ്ടുപോയി